റെയിൽവേയിലെ മിനിസ്റ്റീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറിയിലെ 1,036 ഒഴിവിൽ വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപന നമ്പർ: 07/2024.
തസ്തികകൾ: വിവിധ വിഷയങ്ങളിൽ ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (338), വിവിധ വിഷയങ്ങളിൽ പ്രൈമറി റെയിൽവേ ടീച്ചർ (188), വിവിധ വിഷയങ്ങളിൽ പോസ്റ്റ്ഗ്രാജ്വേറ്റ് ടീച്ചർ (187), ജൂണിയർ ട്രാൻസ്ലേറ്റർ/ഹിന്ദി (130), സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ (59), ചീഫ് ലോ അസിസ്റ്റന്റ് (54), പബ്ലിക് പ്രോസിക്യൂട്ടർ (20), ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ-ഇംഗ്ലിഷ് മീഡിയം (18),
ലാബ് അസിസ്റ്റന്റ് ഗ്രേഡ് III -കെമിസ്റ്റ് ആൻഡ് മെറ്റലർജിസ്റ്റ് (12), ലൈബ്രേറിയൻ (10), ലബോറട്ടറി അസിസ്റ്റന്റ്-സ്കൂൾ (7). സയന്റിഫിക് സൂപ്പർവൈസർ-എർഗണോമിക്സ് ആൻഡ് ട്രെയിനിംഗ്(3), സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ (3), മ്യൂസിക് ടീച്ചർ-സ്ത്രീ (3), സയന്റിഫിക് അസിസ്റ്റന്റ്/ ട്രെയിനിംഗ് (2), അസിസ്റ്റന്റ് ടീച്ചർ (ജൂണിയർ സ്കൂൾ)-സ്ത്രീ (2).
യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങൾ വെബ്സൈറ്റിൽ.