തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജിയിൽ (C-DIT) 25 ഒഴിവിൽ താത്കാലിക നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 15 വരെ.
തസ്തിക, യോഗ്യത, ശമ്പളം:
=ക്രിയേറ്റീവ് ടീം ഹെഡ്: മാനേജ്മെന്റ്/ ടെക്നോളജി/ഡിസൈൻ/മീഡിയ സ്റ്റഡീസ്/മാർക്കറ്റിംഗ്/അനുബന്ധ വിഭാഗത്തിൽ പിജി, 3 വർഷ പരിചയം; 80,000-1,00,000.
=റിസർച്ച് അസോസിയേറ്റ്: സയൻസ്/ആർട്സ്/സോഷ്യൽ സയൻസസ്/എൻവയൺമെന്റൽ സ്റ്റഡീസ്/ ബിസിനസ് അഡ്മിനിസ്ട്രേഷൻ/പബ്ലിക് അഡ്മിനിസ്ട്രേഷൻ/ടെക്നോളജി പിജി, 2 വർഷ പരിചയം; 44,000-80,000.
=മാനേജർ (കമ്യൂണിക്കേഷൻ): ബിരുദം, 2 വർഷ പരിചയം; 40,000-75,000.
=ഡിസൈനർ (ക്രിയേറ്റീവ്): ബിഎഫ്എ അല്ലെങ്കിൽ മൾട്ടിമീഡിയ/ഗ്രാഫിക് ഡിസൈനിംഗ് ഒരു വിഷയമായ ബിരുദം, 2 വർഷ പരിചയം; 40,000-75,000.
=വീഡിയോ എഡിറ്റർ (വിഷ്വൽ കണ്ടന്റ്): ബിരുദവും വിഡിയോ എഡിറ്റിംഗിൽ ഡിപ്ലോമയും അല്ലെങ്കിൽ പ്ലസ് ടുവും എഡിറ്റിംഗിൽ ഡിപ്ലോമയും; 3 വർഷ പരിചയം; 30,000-60,000.
=കണ്ടന്റ് ക്രിയേറ്റർ: ബിരുദം, 2 വർഷ പരിചയം; 35,000- 60,000.
=ഫോട്ടോഗ്രാഫർ: ഏതെങ്കിലും ബിരുദവും ഫോട്ടോഗ്രഫിയിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റും അല്ലെങ്കിൽ പ്ലസ് ടുവും ഫോട്ടോഗ്രഫിയിൽ ഡിപ്ലോമയും, 2 വർഷ പരിചയം; 30,000-60,000.
=വീഡിയോഗ്രാഫർ (പ്രൊഡക്ഷൻ സ്പെഷലിസ്റ്റ്): ഏതെങ്കിലും ബിരുദവും വീഡിയോയോഗ്രഫിയിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റും അല്ലെങ്കിൽ പ്ലസ്ടുവും സിനിമറ്റോഗ്രഫി/ വീഡിയോഗ്രഫിയിൽ ഡിപ്ലോമയും; 2 വർഷ പരിചയം; 35,000-70,000.
=പ്രായപരിധി: 50.
www.careers.cdit.org