കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളിൽ ഡോക്ടർമാരെ (കൺസൽട്ടന്റ്/സ്പെഷലിസ്റ്റ്) റിക്രൂട്ട് ചെയ്യുന്നു.
ഡിസംബർ 23 മുതൽ 26 വരെ നടത്തുന്ന ഓൺലൈൻ അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്, അപേക്ഷകർ എംബിബിഎസ് കൂടാതെ എംഎസ്/എംഡി/ഡിഎൻബി യോഗ്യതയുള്ളവരും ഏതെങ്കിലും മേഖലയിൽ മൂന്നുവർഷത്തെ കൺസൽട്ടൻസി/ സ്പെഷലിസ്റ്റ് / തൊഴിൽപരിചയമുള്ളവരും ആയിരിക്കണം.
ഡേറ്റഫ്ലോയും പ്രോമെട്രിക്കും ഉണ്ടായിരിക്കണം. പ്രായം 55 വയസിനുതാഴെ. ശമ്പളം: ആരോഗ്യമന്ത്രാലയത്തിന്റെ നിബന്ധനകൾക്ക് വിധേയം. വീസ, താമസസൗകര്യം, എയർ ടിക്കറ്റ്, ഇൻഷ്വറൻസ് എന്നിവ സൗജന്യം.
ഫോട്ടോ പതിച്ച ബയോഡേറ്റ ആധാർ കാർഡ്, ഡിഗ്രി, പിജി, രജിസ്ട്രേഷൻ, തൊഴിൽപരിചയം, ഡേറ്റഫ്ലോ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ, ഒരുവർഷത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്പോർട്ട് എന്നിവ സഹിതം ഡിസംബർ 20നു മുന്പായി GCC@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം.
പൂർണമായ രേഖകൾ സമർപ്പിക്കാത്തവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.odepc.kerala.gov.in. ഫോൺ: 0471- 2329440/41/42/45/6238514446.