ഡൽഹിയിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ, 608 ഇൻഷ്വറൻസ് മെഡിക്കൽ ഓഫിസർ ഗ്രേഡ് 2 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.
ഇഎസ്ഐസിക്കു കീഴിലെ ഹോസ്പിറ്റലുകളിലും ഡിസ്പെൻസറികളിലുമാണു നിയമനം. യുപിഎസ്സി നടത്തുന്ന കംബൈൻഡ് മെഡിക്കൽ സർവീസസ് എക്സാമിനേഷൻ 2022 & 2023 ഡിസ്ക്ലോസർ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ് അവസരം.
ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: എംബിബിഎസ്. പ്രായപരിധി: 35. ശമ്പളം: 56,100 - 1,77,500.
ഫാക്കൽറ്റി
ഡൽഹിയിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ, അസിസ്റ്റന്റ് പ്രഫസറുടെ 287 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം. ജനുവരി 31 വരെ അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ: അനാട്ടമി, അനസ്തേഷ്യോളജി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ഒബിജി വൈ,
ഒഫ്താൽമോളജി (ഐ), ഓർത്തോപീഡിക്സ്, ഓട്ടോറൈനോലാറിങ്കോളജി (ഇഎൻടി), പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, റേഡിയോഡയഗ്നോസിസ് (റേഡിയോളജി), റെസ്പിരേറ്ററി മെഡിസിൻ, സ്റ്റാറ്റിസ്റ്റീഷൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്).
www.esic.gov.in