കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് 200 പുരുഷ സെക്യൂരിറ്റി ഗാർഡുമാരെ റിക്രൂട്ട് ചെയ്യുന്നു. യോഗ്യത: എസ്എസ്എൽസി (ഇംഗ്ലീഷ് നന്നായി വായിക്കാനും സംസാരിക്കാനും മനസിലാക്കാനുമുള്ള കഴിവ് അഭികാമ്യം).
പ്രായം: 25-40, ഉയരം: 175 സെമീ നല്ല കാഴ്ചശക്തിയും കേൾവിശക്തിയുമുള്ളവർ ആയിരിക്കണം. അമിതവണ്ണം, കാണത്തക്കവിധത്തിലുള്ള ടാറ്റൂസ്, നീണ്ടതാടി, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയുള്ളവർ അപേക്ഷിക്കാൻ പാടുള്ളതല്ല.
തൊഴിൽ പരിചയം: രണ്ടുവർഷമെങ്കിലും സെക്യൂരിറ്റി മേഖലയിൽ ജോലിചെയ്തവരായിരിക്കണം. സെക്യൂരിറ്റി മേഖലയിലെ സുരക്ഷാനിയമങ്ങളും മുൻകരുതലുകളും അഭികാമ്യം. ശമ്പളം: AED- 2262 (ഉദ്ദേശം 52,000 ഇന്ത്യൻ രൂപ).
ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽപരിചയം, പാസ്പോർട്ട്, ആധാർ എന്നിവ സഹിതം jobs@odepc.in എന്ന ഇ മെയിലിലേക്ക് നവംബർ 23നകം അയയ്ക്കണം.
വിശദവിവരങ്ങൾക്ക് www.odepc.kerala. gov.in സന്ദർശിക്കുക. ഫോൺ: 0471- 2329440/41/42/45/7736496574/ 9778620460.