തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: കേ​​​​​ര​​​​​ളാ ബാ​​​​​ങ്ക് എം​​​​​പ്ലോ​​​​​യീ​​​​​സ് കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ളാ ബാ​​​​​ങ്ക് ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ നാ​​​​​ളെ മു​​​​​ത​​​​​ൽ മൂ​​​​​ന്നു ദി​​​​​വ​​​​​സം സം​​​​​സ്ഥാ​​​​​ന വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യി പ​​​​​ണി​​​​​മു​​​​​ട​​​​​ക്കും.

ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ കു​​​​​ടി​​​​​ശി​​​​​ക​​​​​യാ​​​​​യ 39 ശ​​​​​ത​​​​​മാ​​​​​നം ക്ഷാ​​​​​മ​​​​​ബ​​​​​ത്ത അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ക, കാ​​​​​ലാ​​​​​വ​​​​​ധി ക​​​​​ഴി​​​​​ഞ്ഞ് മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​മാ​​​​​യ ശ​​​​​ന്പ​​​​​ള പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു ക​​​​​മ്മി​​​​​റ്റി​​​​​യെ നി​​​​​യ​​​​​മി​​​​​ക്കു​​​​​ക, ബാ​​​​​ങ്കി​​​​​ലെ ര​​​​​ണ്ടാ​​​​​യി​​​​​ര​​​​​ത്തോ​​​​​ളം ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ പി​​​​​എ​​​​​സ്‌​​​​​സി​​​​​ക്കു റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യു​​​​​ക, മ​​​​​ല​​​​​പ്പു​​​​​റം ജി​​​​​ല്ല​​​​​യി​​​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ത​​​​​ട​​​​​ഞ്ഞു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പ്ര​​​​​മോ​​​​​ഷ​​​​​നു​​​​​ക​​​​​ൾ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ക തു​​​​​ട​​​​​ങ്ങി​​​​​യ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​രും സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​മ​​​​​ന്ത്രി​​​​​യും കേ​​​​​ര​​​​​ളാ ബാ​​​​​ങ്ക് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റും സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന നി​​​​​ഷേ​​​​​ധാ​​​​​ത്മ​​​​​ക നി​​​​​ല​​​​​പാ​​​​​ടി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ചാ​​​​​ണ് പ​​​​​ണി​​​​​മു​​​​​ട​​​​​ക്ക്.