കൊ​​​ച്ചി: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ പു​​​തി​​​യ മെ​​​ഗാ ക​​​റ​​​ൻ​​​സി ചെ​​​സ്റ്റ് കാ​​​ക്ക​​​നാ​​​ട് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​ത​​​യും സേ​​​വ​​​ന മി​​​ക​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി കാ​​​ഷ് മാ​​​നേ​​​ജ്മെ​​​ന്‍റ് കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​നും ഉ​​​യ​​​ർ​​​ന്ന അ​​​ള​​​വി​​​ലു​​​ള്ള ക​​​റ​​​ൻ​​​സി​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നു​​​മു​​​ള്ള ബാ​​​ങ്കി​​​ന്‍റെ ക​​​ഴി​​​വ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യാ​​ണു ക​​​റ​​​ൻ​​​സി ചെ​​​സ്റ്റ് തു​​​റ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ആ​​​ർ​​​ബി​​​ഐ കേ​​​ര​​​ള, ല​​​ക്ഷ​​​ദ്വീ​​​പ് റീ​​​ജ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ തോ​​​മ​​​സ് മാ​​​ത്യു ക​​​റ​​​ൻ​​​സി ചെ​​​സ്റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന് ആ​​​റു ചെ​​​സ്റ്റു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും വി​​​ശ്വാ​​​സ്യ​​​ത​​​യും മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലെ സു​​​പ്ര​​​ധാ​​​ന ചു​​​വ​​​ടു​​​വ​​​യ്പാ​​​ണ് ക​​​റ​​​ൻ​​​സി ചെ​​​സ്റ്റ് തു​​​റ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​യ​​​തെ​​​ന്നു സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ പി.​​​ആ​​​ർ. ശേ​​​ഷാ​​​ദ്രി പ​​​റ​​​ഞ്ഞു. റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യും സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കും ത​​​മ്മി​​​ലു​​​ള്ള സേ​​​വ​​​ന​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​ണു ക​​​റ​​​ൻ​​​സി ചെ​​​സ്റ്റ് ആ​​​രം​​​ഭി​​​ച്ച​​​ത്.


ന​​​ല്ല ക​​​റ​​​ൻ​​​സി നോ​​​ട്ടു​​​ക​​​ൾ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​വാ​​​ൻ ഇ​​​ത്ത​​​രം ക​​​റ​​​ൻ​​​സി ചെ​​​സ്റ്റു​​​ക​​​ൾ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​നെ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് ആ​​​ർ​​​ബി​​​ഐ കേ​​​ര​​​ള, ല​​​ക്ഷ​​​ദ്വീ​​​പ് റീ​​​ജ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ തോ​​​മ​​​സ് മാ​​​ത്യു പ​​​റ​​​ഞ്ഞു. സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​ജെ. കു​​​ര്യ​​​ൻ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ എം. ​​​ജോ​​​ർ​​​ജ് കോ​​​ര, പോ​​​ൾ ആ​​​ന്‍റ​​​ണി , എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ​​​ൾ​​​ഫി ജോ​​​സ്, ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ആ​​​ന്‍റോ ജോ​​​ർ​​​ജ് ടി. ​​​എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.