പിജി വരെ സൗജന്യ വിദ്യാഭ്യാസം; രണ്ടാം പ്രകടനപത്രിക പുറത്തിറക്കി ബിജെപി
Wednesday, January 22, 2025 2:36 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഡൽഹി പിടിച്ചെടുക്കാൻ വന്പൻ വാഗ്ദാനങ്ങളുമായി ബിജെപി രണ്ടാം പ്രകടനപത്രിക പുറത്തിറക്കി.
സർക്കാർ സ്ഥാപനങ്ങളിൽ പഠിക്കുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് കെജി മുതൽ പിജി വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകുമെന്നാണ് ബിജെപിയുടെ പുതിയ വാഗ്ദാനങ്ങളിലൊന്ന്.
അധികാരത്തിൽ വന്നാൽ യുപിഎസ്സി, സംസ്ഥാന സിവിൽ സർവീസ് തുടങ്ങിയ മത്സര പരീക്ഷകൾക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്ക് 15,000 രൂപ അനുവദിക്കുമെന്നും പത്രികയിൽ ഉൾപ്പെട്ടിട്ടുണ്ട്.