ഇൗട്ടി​മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ പ്ര​ത്യേ​ക ഉ​ത്ത​ര​വ്: മു​ൻ എം​എ​ൽ​എ​യു​ടെ ക​ത്ത് പു​റ​ത്ത്
Wednesday, June 16, 2021 1:35 AM IST
ക​​​ൽ​​​പ്പ​​​റ്റ: വ​​​യ​​​നാ​​​ട്ടി​​​ലെ റ​​​വ​​​ന്യു പ​​​ട്ട​​​യ​​​ഭൂ​​​മി​​​ക​​​ളി​​​ലെ ഇൗട്ടി മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ൻ എം​​​എ​​​ൽ​​​എ സി.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ന​​​ൽ​​​കി​​​യ ക​​​ത്ത് പു​​​റ​​​ത്ത്. വ​​​യ​​​നാ​​​ട് റ​​​വ​​​ന്യൂ പ​​​ട്ട​​​യ​​​ഭൂ​​​മി സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​ക്കാ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​എം. ബേ​​​ബി സ​​​മ​​​ർ​​​പ്പി​​​ച്ച നി​​​വേ​​​ദ​​​നം ഉ​​​ള്ള​​​ട​​​ക്കം ചെ​​​യ്തു 2020 ഫെ​​​ബ്രു​​​വ​​​രി 12നാ​​​ണ് എം​​​എ​​​ൽ​​​എ ക​​​ത്തു ന​​​ൽ​​​കി​​​യ​​​ത്. വീ​​​ട്ടി​​​മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ക്കു​​​ന്ന​​​തി​​​നു പൊ​​​തു​​​ഫ​​​യ​​​ലി​​​ൽ ഇ​​​ല്ലാ​​​ത്ത പാ​​​ക്കേ​​​ജാ​​​യി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം അ​​​നു​​​ഭാ​​​വ​​​പൂ​​​ർ​​​വം പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ക​​​ത്തി​​​ലെ അ​​​ഭ്യ​​​ർ​​​ഥ​​​ന

റ​​​വ​​​ന്യൂ പ​​​ട്ട​​​യ​​​ഭൂ​​​മി​​​യി​​​ലെ വീ​​​ട്ടി ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ​​​യി​​​നം മ​​​ര​​​ങ്ങ​​​ളും മു​​​റി​​​ച്ചെ​​​ടു​​​ക്കാ​​​ൻ കൈ​​​വ​​​ശ​​​ക്കാ​​​രെ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഉ​​​ന്ന​​​യി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണ് വ​​​യ​​​നാ​​​ട് റ​​​വ​​​ന്യൂ പ​​​ട്ട​​​യ​​​ഭൂ​​​മി സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി. സി​​​പി​​​എ​​​മ്മും സി​​​പി​​​ഐ​​​യും ഉ​​​ൾ​​​പ്പെ​​​ടെ മി​​​ക്ക രാ​​​ഷ്ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലു​​​മു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ സ​​​മി​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. സ​​​മി​​​തി എം​​​എ​​​ൽ​​​എ മു​​​ഖേ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് റ​​​വ​​​ന്യു പ​​​ട്ട​​​യ​​​ഭൂ​​​മി​​​ക​​​ളി​​​ലെ റി​​​സ​​​ർ​​​വ് മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി 2020 മാ​​​ർ​​​ച്ചി​​​ൽ റ​​​വ​​​ന്യൂ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ക്കി​​​യ​​​ത്.


തൃ​​​ശൂ​​​രി​​​ലെ വ​​​ണ്‍ ലൈ​​​ഫ് വ​​​ണ്‍ എ​​​ർ​​​ത്ത് എ​​​ന്ന പ​​​രി​​​സ്ഥി​​​തി സം​​​ഘ​​​ട​​​ന​​​യു​​​ടെ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത​​​നു​​​സ​​​രി​​​ച്ചാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഈ ​​​സ​​​ർ​​​ക്കു​​​ല​​​ർ മ​​​ര​​​വി​​​പ്പി​​​ച്ച​​​ത്. പി​​​ന്നീ​​​ട് 2020 ഒ​​​ക്ടോ​​​ബ​​​റി​​​ൽ റ​​​വ​​​ന്യൂ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ന്‍റെ മ​​​റ​​​വി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ വി​​​വാ​​​ദ​​​മാ​​​യ മ​​​രം​​​മു​​​റി ന​​​ട​​​ന്ന​​​ത്. റ​​​വ​​​ന്യു വ​​​കു​​​പ്പ് ഇ​​​റ​​​ക്കി​​​യ സ​​​ർ​​​ക്കു​​​ല​​​റും ഉ​​​ത്ത​​​ര​​​വും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പു മ​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും അ​​​റി​​​വോ​​​ടെ​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് സി.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍റെ ക​​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.