ജെഇഇ മെയിന്‍: ഹാഫിസ് റഹ്മാൻ ഒന്നാമത്‌
ജെഇഇ മെയിന്‍: ഹാഫിസ് റഹ്മാൻ ഒന്നാമത്‌
Friday, April 26, 2024 1:26 AM IST
കോ​​​ട്ട​​​യം: രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ എ​​​ൻ​​​ഐ​​​ടി​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ജെ​​​ഇ​​​ഇ മെ​​​യി​​​ൻ പ​​​രീ​​​ക്ഷ​​​യി​​​ൽ ഹാ​​​ഫി​​​സ് റഹ്മാൻ കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​ന്നാം​​​ സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി. 99.9925213 പെ​​​ർ​​​സെ​​​ന്‍റൈ​​​ൽ സ്കോ​​​ർ നേ​​​ടി അ​​​ഖി​​​ലേ​​​ന്ത്യാ ത​​​ല​​​ത്തി​​​ൽ 197ാം റാ​​​ങ്കോ​​​ടെ​​​യാ​​​ണ് ഹാ​​​ഫി​​​സ് ഒ​​​ന്നാ​​​മ​​​നാ​​​യ​​​ത്.

പാ​​​ലാ ചാ​​​വ​​​റ സി​​​എം​​​ഐ പ​​​ബ്ളി​​​ക് സ്കൂ​​​ളി​​​ൽ പ്ല​​​സ് ടു ​​​പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം ര​​​ണ്ടു​​​വ​​​ർ​​​ഷ​​​മാ​​​യി ബ്രി​​​ല്ല്യ​​​ന്‍റി​​​ൽ ജെ​​​ഇ​​​ഇ അ​​​ഡ്വാ​​​ൻ​​​സ്ഡി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് നേ​​​ട്ടം കൈ​​​വ​​​രി​​​ച്ച​​​ത്. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ ഇ​​​ലി​​​ക്കോ​​​ട്ടി​​​ൽ ഡോ. ​​​അ​​​ബ്ദു​​​ൾ റ​​​ഹ്മാ​​​ന്‍റെ​​​യും ഷാ​​​ഹി​​​ന​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്.

99.9859048 പെ​​​ർ​​​സെ​​​ന്‍റൈ​​​ൽ സ്കോ​​​റോ​​​ടെ അ​​​ഖി​​​ലേ​​​ന്ത്യാ ത​​​ല​​​ത്തി​​​ൽ 324ാം റാ​​​ങ്ക് നേ​​​ടി​​​യ എ​​​സ്.​​​ ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കു​​​ട​​​പ്പ​​​ന​​​ക്കു​​​ന്ന് ന​​​ന്ദ​​​നം വീ​​​ട്ടി​​​ൽ ഐ​​​എ​​​സ്ആ​​​ർ​​​ഒ​​​യി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യ പി. ​​​സ​​​ജീ​​​വി​​​ന്‍റെ​​​യും അ​​​ധ്യാ​​​പി​​​ക​​​യാ​​​യ ദീ​​​പ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. കെഇ മാ​​​ന്നാ​​​നം സ്കൂ​​​ളി​​​ൽ പ്ല​​​സ് ടു ​​​പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം ര​​​ണ്ടു​​​വ​​​ർ​​​ഷ​​​മാ​​​യി ബ്രി​​​ല്ല്യ​​​ന്‍റി​​​ൽ ജെ​​​ഇ​​​ഇ അ​​​ഡ്വാ​​​ൻ​​​സ്ഡി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലാ​​​ണ്.

99.99804896 പെ​​​ർ​​​സെ​​​ന്‍റൈ​​​ൽ സ് കോ​​​റോ​​​ടെ അ​​​ഖി​​​ലേ​​​ന്ത്യാ​​​ത​​​ല​​​ത്തി​​​ൽ 447ാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കിയ സ​​​യാ​​​ൻ പാ​​​ഷ, കോ​​​ഴി​​​ക്കോ​​​ട് രാ​​​മ​​​നാ​​​ട്ടു​​​ക​​​ര പാ​​​ഷാ​​​സ് എ​​​ക്സ്റ്റാ​​​ൻ​​​ഷ്യ​​​യി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യ സാ​​​ജി​​​ത് പാ​​​ഷ​​​യു​​​ടെ​​​യും ഡോ. ​​​സെ​​​റീ​​​നാ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. ക​​​ട്ട​​​ച്ചി​​​റ മേ​​​രി മൗ​​​ണ്ട് പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ പ്ല​​​സ് ടു ​​​പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം ര​​​ണ്ടു​​​വ​​​ർ​​​ഷ​​​മാ​​​യി ബ്രി​​​ല്ല്യ​​​ന്‍റി​​​ൽ ജെ​​​ഇ​​​ഇ അ​​​ഡ്വാ​​​ൻ​​​സ്ഡി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലാ​​​ണ്.

ആ​​​ദ്യ 1000 റാ​​​ങ്കി​​​നു​​​ള്ളി​​​ൽ ബ്രി​​​ല്ല്യ​​​ന്‍റി​​​ലെ എട്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ഖി​​​ലേ​​​ന്ത്യാ ത​​​ല​​​ത്തി​​​ൽ ഇ​​​ടംപി​​​ടി​​​ച്ചു. പി.​​​ടി. അ​​​തു​​​ൽ- 579, പി. ദേ​​​വാ​​​ന​​​ന്ദ്- 682, ​​​കെ. സി​​​ദ്ധാ​​​ർ​​​ഥ്- 727, ​​​എ​​​സ്. ഹ​​​രി​​​കൃ​​​ഷ്ണ- 845, നെ​​​വി​​​ൻ സി​​​ബി- 876 എ​​​ന്നി​​​വ​​​ർ യ​​​ഥാ​​​ക്ര​​​മം റാ​​​ങ്കു​​​ക​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി. 50 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഫി​​​സി​​​ക്സി​​​നും കെ​​​മ​​​സ്ട്രി​​​ക്കും മാ​​​ത്ത​​​മാ​​​റ്റി​​​ക്സി​​​നും 100 പെ​​​ർ​​​സെ​​​ന്‍റൈ​​​ൽ സ്കോ​​​ർ നേ​​​ടാ​​​ൻ സാ​​​ധി​​​ച്ചു.


99.9 പെ​​​ർ​​​സെ​​​ന്‍റൈ​​​ലി​​​നു മു​​​ക​​​ളി​​​ൽ 14 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും 99 പെ​​​ർ​​​സെ​​​ന്‍റൈ​​​ലി​​​നു മു​​​ക​​​ളി​​​ൽ 350, 98 പെ​​​ർ​​​സെ​​​ന്‍റൈ​​​ലി​​​നു മു​​​ക​​​ളി​​​ൽ 710.97 പെ​​​ർ​​​സെ​​​ന്‍റൈ​​​ൽ സ്കോ​​​റി​​​നു മു​​​ക​​​ളി​​​ൽ 1100, 96 പെ​​​ർ​​​സെ​​​ന്‍റൈ​​​ലി​​​നു മു​​​ക​​​ളി​​​ൽ 1500 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​വാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ബ്രി​​​ല്ല്യ​​​ന്‍റി​​​ലെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലൂ​​​ടെ വി​​​ജ​​​യം ക​​​ര​​​സ്ഥ​​​മാ​​​ക്കി.

ബ്രി​​​ല്ല്യ​​​ന്‍റി​​​ന്‍റെ നൂ​​​ത​​​ന​​​ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യി​​​ലൂ​​​ന്നി​​​യ മി​​​ക​​​വാ​​​ർ​​​ന്ന പ​​​രി​​​ശീ​​​ല​​​ന​​​വും എ​​​ൻ​​​സി​​​ആ​​​ർ​​​ടി പു​​​സ്ത​​​ക​​​ത്തി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ ക്ലാ​​​സു​​​ക​​​ളും ജെ​​​ഇ​​​ഇ മെ​​​യി​​​ന്‍റെ അ​​​തേ മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള നി​​​ര​​​വ​​​ധി പ​​​രീ​​​ക്ഷ​​​ക​​​ളു​​​മാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ വി​​​ജ​​​യ​​​ത്തി​​​ന്‍റെ ര​​​ഹ​​​സ്യ​​​മെ​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

ബ്രി​​​ല്ല്യ​​​ന്‍റി​​​ലെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. സ്റ്റേ​​​റ്റ്, സി​​​ബി​​​എ​​​സ്ഇ സി​​​ല​​​ബ​​​സി​​​ൽ എ​​​ട്ടാം ക്ലാ​​​സ് മു​​​ത​​​ൽ പ്ല​​​സ്ടു വ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ട്യൂ​​​ഷ​​​ൻ പ്രോ​​​ഗ്രാം, പ​​​ത്താം ക്ലാ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കാ​​​യി ബ്രി​​​ഡ്ജ് കോ​​​ഴ്സ്, 11ാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി നീ​​​റ്റ്, ജെ​​​ഇ​​​ഇ പ​​​രി​​​ശീ​​​ല​​​ന​​​വും ട്യൂ​​​ഷ​​​നും ന​​​ല്കു​​​ന്ന ലോം​​​ഗ്ടേം ബാ​​​ച്ചു​​​ക​​​ൾ, പ്ല​​​സ്ടു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കു​​​ള്ള ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തെ നീ​​​റ്റ്, ജെ​​​ഇ​​​ഇ മെ​​​യി​​​ൻ, ജെ​​​ഇ​​​ഇ അ​​​ഡ്വാ​​​ൻ​​​സ്ഡ് റി​​​പ്പീ​​​റ്റ​​​ർ ബാ​​​ച്ചു​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ വി​​​വി​​​ധ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം.

പ്ല​​​സ്ടു മാ​​​ർ​​​ക്കി​​​ന്‍റെ​​​യും സ്ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 100 ശ​​​ത​​​മാ​​​നം വ​​​രെ വി​​​വി​​​ധ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്നു.

ഉ​​​ന്ന​​​ത വി​​​ജ​​​യ​​​ത്തി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തെ ഇ​​​ന്ത്യ​​​യു​​​ടെ മു​​​ൻ​​​നി​​​ര​​​യി​​​ലെ​​​ത്തി​​​ച്ച ബ്രി​​​ല്ല്യ​​​ന്‍റി​​​ലെ കു​​​ട്ടി​​​ക​​​ളെ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രും അ​​​ധ്യാ​​​പ​​​ക​​​രും അ​​​നു​​​മോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.