പ​ത്താം ക്ലാ​സി​നു​ള്ള കൈ​റ്റ് വി​ക്ടേ​ഴ്സ് ക്ലാ​സു​ക​ള്‍ ഇന്നു പൂ​ര്‍​ത്തി​യാ​കും
Sunday, January 17, 2021 12:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ല്‍ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സി​​​ലൂ​​​ടെ ആ​​​രം​​​ഭി​​​ച്ച ’ഫ​​​സ്റ്റ്ബെ​​​ല്‍’ ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ളി​​​ല്‍ ആ​​​ദ്യം പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​ത് പ​​​ത്താം ക്ലാ​​​സ്. ഇ​​​തോ​​​ടെ പ​​​ത്താം ക്ലാ​​​സി​​​ലെ ഫോ​​​ക്ക​​​സ് ഏ​​​രി​​​യ അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി മു​​​ഴു​​​വ​​​ന്‍ ക്ലാ​​​സു​​​ക​​​ളു​​​ടേ​​​യും സം​​​പ്രേ​​​ഷ​​​ണം ഇ​​​ന്നു പൂ​​​ര്‍​ത്തി​​​യാ​​​കും.

മു​​​ഴു​​​വ​​​ന്‍ ക്ലാ​​​സു​​​ക​​​ളും അ​​​വ​​​യു​​​ടെ എ​​​പ്പി​​​സോ‍​ഡ് ന​​​മ്പ​​​റും അ​​​ധ്യാ​​​യ​​​ങ്ങ​​​ളും ഉ​​​ള്‍​പ്പെ​​​ടെ www. firstbell.kite.kerala.gov.in പോ​​​ര്‍​ട്ട​​​ലി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


ഇ​​​തി​​​നു പു​​​റ​​​മെ പൊ​​​തു​​​പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഫോ​​​ക്ക​​​സ് ഏ​​​രി​​​യ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഓ​​​രോ വി​​​ഷ​​​യ​​​ത്തി​​​നും ഏ​​​തേ​​​ത് ഡി​​​ജി​​​റ്റ​​​ല്‍ ക്ലാ​​​സു​​​ക​​​ളാ​​​ണ് ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത് എ​​​ന്ന​​​ത് എ​​​പ്പി​​​സോ​​​ഡു​​​ക​​​ള്‍ തി​​​രി​​​ച്ചും സ​​​മ​​​യ​​​ദൈ​​​ര്‍​ഘ്യം ന​​​ല്‍​കി​​​യും കു​​​ട്ടി​​​ക​​​ള്‍‍​ക്ക് വീ​​​ണ്ടും എ​​​ളു​​​പ്പ​​​ത്തി​​​ല്‍ കാ​​​ണു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്നു മു​​​ത​​​ല്‍ പോ​​​ര്‍​ട്ട​​​ലി​​​ല്‍ പ്ര​​​ത്യേ​​​കം ല​​​ഭ്യ​​​മാ​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.