നളിനി നെറ്റോ നാളെ ചുമതലയേൽക്കും
നളിനി നെറ്റോ നാളെ ചുമതലയേൽക്കും
Wednesday, March 29, 2017 12:53 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തി​​ന്‍റെ നാ​​ലാം വ​​നി​​താ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യാ​​യി ന​​ളി​​നി നെ​​റ്റോ നാ​​ളെ ചു​​മ​​ത​​ല​​യേ​​ൽ​​ക്കും. എ​​സ്.​​എം. വി​​ജ​​യാ​​ന​​ന്ദ് വി​​ര​​മി​​ക്കു​​ന്ന ഒ​​ഴി​​വി​​ൽ സം​​സ്ഥാ​​ന ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യാ​​യി ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പ് അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ന​​ളി​​നി നെ​​റ്റോ​​യെ നി​​യ​​മി​​ക്കാ​​ൻ ഇ​​ന്ന​​ലെ ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭാ​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

പ​​ത്മ രാ​​മ​​ച​​ന്ദ്ര​​നും നീ​​ല ഗം​​ഗാ​​ധ​​ര​​നും ലി​​സി ജേ​​ക്ക​​ബി​​നുമാണ് ഈ പദവിയിലിരുന്ന വനിതകൾ. സം​​സ്ഥാ​​ന​​ത്തെ 42-ാമ​​ത്തെ ചീ​​ഫ്സെ​​ക്ര​​ട്ട​​റി​​യാകും നളിനി നെറ്റോ. നാ​​ളെ​​യാ​​ണു വി​​ജ​​യാ​​ന​​ന്ദ് വി​​ര​​മി​​ക്കു​​ന്ന​​ത്.

1981 ബാ​​ച്ച് ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​യാ​​യ ന​​ളി​​നി നെ​​റ്റോ തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ലാ ക​​ള​​ക്ട​​ർ, സം​​സ്ഥാ​​ന ടൂ​​റി​​സം ഡ​​യ​​റ​​ക്ട​​ർ, നി​​കു​​തി, സ​​ഹ​​ക​​ര​​ണ, ര​​ജി​​സ്ട്രേ​​ഷ​​ൻ, ജ​​ല​​സേ​​ച​​നം, ഗ​​താ​​ഗ​​തം തു​​ട​​ങ്ങി​​യ വ​​കു​​പ്പു​​ക​​ളി​​ൽ സെ​​ക്ര​​ട്ട​​റി​​ എന്നീ നിലകളിൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. ഒ​​മ്പ​​തു വ​​ർ​​ഷം സം​​സ്ഥാ​​ന​​ത്തെ മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്നു ന​​ളി​​നി നെ​​റ്റോ. 2006, 2011 വ​​ർ​​ഷ​​ങ്ങ​​ളി​​ലെ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളും 2009, 2014 വ​​ർ​​ഷ​​ങ്ങ​​ളി​​ലെ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളും ന​​ളി​​നി നെ​​റ്റോ മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​റാ​​യി​​രി​​ക്കെ​​യാ​​ണു ന​​ട​​ന്ന​​ത്. 2015ൽ ​​ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പ് അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യാ​​യി. പി​​ണ​​റാ​​യി വി​​ജ​​യ​​ൻ സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​മേ​​റ്റ​​ശേ​​ഷം മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി​​യു​​ടെ അ​​ധി​​ക​​ച്ചു​​മ​​ത​​ല​​യും വ​​ഹി​​ക്കു​​ന്നു.


ര​​സ​​ത​​ന്ത്ര​​ത്തി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം നേ​​ടി​​യ ന​​ളി​​നി ഒ​​രു വ​​ർ​​ഷം തി​​രു​​വ​​ന​​ന്ത​​പു​​രം ഓ​​ൾ സെ​​യി​​ന്‍റ്സ് കോ​​ള​​ജി​​ൽ അ​​ധ്യാ​​പി​​ക​​യാ​​യി​​രു​​ന്നു. തി​​രു​​വ​​ന​​ന്ത​​പു​​രം സ്വ​​ദേ​​ശി​​യാ​​ണ്. വി​​ജി​​ല​​ൻ​​സ് ഡ​​യ​​റ​​ക്ട​​റാ​​യി വി​​ര​​മി​​ച്ച ഡെ​​സ്മ​​ണ്ട് നെ​​റ്റോ ആ​​ണ് ഭ​​ർ​​ത്താ​​വ്. ഏ​​ക മ​​ക​​ൾ അ​​നി​​ഷ നെ​​റ്റോ ലണ്ടനിൽ കം​​പാ​​ര​​റ്റീ​​വ് ലി​​റ്റ​​റേ​​ച്ച​​റി​​ൽ പി​​എ​​ച്ച്ഡി ചെ​​യ്യു​​ന്നു.

ന​​ളി​​നി​​യു​​ടെ പി​​തൃ​​സ​​ഹോ​​ദ​​രീ പു​​ത്രി ഗി​​രി​​ജ വൈ​​ദ്യ​​നാ​​ഥ​​നാ​​ണ് ഇ​​പ്പോ​​ൾ ത​​മി​​ഴ്നാ​​ട് ചീ​​ഫ് സെ​​ക്ര​​ട്ട​​റി. അ​​ടു​​ത്ത ബ​​ന്ധു​​ക്ക​​ൾ അ​​യ​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി എ​​ത്തു​​ന്നു എ​​ന്ന അ​​പൂ​​ർ​​വ​​ത​​യു​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.