ചങ്ങനാശേരി: ഏകീകൃത പൊതുജനാരോഗ്യ നിയമം സംസ്ഥാനത്ത് എത്രയും വേഗം നടപ്പാക്കണമെന്ന് കേരള എൻ.ജി.ഒ സെന്റർ 39-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുജനാരോഗ്യമേഖലയിൽ മലബാർ, തിരുക്കൊച്ചി, ട്രാവൻകൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ 60 വർഷമായി തുടർന്നു വരുന്നത് മൂന്നുതരം നിയമങ്ങളാണ്. പൊതുജനാരോഗ്യ രംഗത്ത് ഫലപ്രദമായ ഇടപെടലിന് ഇത് തടസ്സം സൃഷ്ടിക്കുന്നു. ഹരിത കേരളം പോലെയുള്ള പദ്ധതികളേയും ഇതു ദോഷകരമായി ബാധിക്കും. ജല നയം, മാലിന്യ നിർമാർജന പദ്ധതികൾ ഇവയൊക്കെ വിജയകരമായി നടപ്പാക്കുന്നതിന് ഈ നിയമം അടിയന്തരമായി പ്രാബല്യത്തിൽ വരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ സിവിൽ സർവീസ് നിലനില്പും ആശങ്കകളും എന്ന വിഷയം മാത്യു വേളങ്ങാടൻ അവതരിപ്പിച്ചു. ആനി സ്വീറ്റി, സി.പി ജോണ്, ടോമി ജോസഫ്, റ്റി.എസ് റഷീദ്, സുരേഷ് പുഞ്ചക്കോട്ടിൽ, ടി.സി വനിജ, റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു. മൂന്ന് ദിവസമായി നടന്ന സമ്മേളനം ഇന്നലെ സമാപിച്ചു.
ജനതാദൾ (യു) സംസ്ഥാന സെക്രട്ടറി ജനറൽ ഷെയ്ക്ക് പി.ഹാരീസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മനോജ് ടി.സാരംഗ് അധ്യക്ഷത വഹിച്ചു. ജനതാദൾ(യു) സംസ്ഥാന സെക്രട്ടറി സണ്ണി തോമസ്, പനവൂർ നാസർ, ബെന്നി സി.ചീരഞ്ചിറ, ആർ.മോഹൻദാസ്, ടി.എം വർഗീസ്, നസീർ പുന്നയ്ക്കൽ, ജോണ് മാത്യു മൂലയിൽ, ഷംഷാദ് റഹീം, പീറ്റർ പന്തലാനി, ഓമന വിദ്യാധരൻ, ഷീബാ മോഹൻദാസ്, ബിജി പീറ്റർ എന്നിവർ പ്രസംഗിച്ചു. യാത്രയയപ്പ് സമ്മേളനം പാർലമെന്ററി ബോർഡ് ചെയർമാൻ ചാരുപാറ രവി ഉദ്ഘാടനം ചെയ്തു.
എൻജിഒ സെന്റർ സംസ്ഥാന ഭാരവാഹികൾ
എൻ.ജി.ഒ സെന്റർ സംസ്ഥാന പ്രസിഡന്റായി പനവൂർ നാസർ (തിരുവനന്തപുരം) ജനറൽ സെക്രട്ടറിയായി ബെന്നി സി.ചീരഞ്ചിറ (ചങ്ങനാശേരി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി സി.ബഷീർ, വള്ളിൽ ജയൻ (വൈസ് പ്രസിഡന്റുമാർ), സുനിൽകുമാർ.എസ്, സജിപിള്ള, കെ.ചന്ദ്രൻ (സെക്രട്ടറിമാർ), ഷദാദ് ഷഹീർ (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.