മേനക ഗാന്ധി ഹിപ്പോക്രിറ്റായി മാറി: രമേശ് ചെന്നിത്തല
Thursday, October 27, 2016 12:21 PM IST
തിരുവനന്തപുരം: കേന്ദ്രമന്ത്രി മേനക ഗാന്ധി ഹിപ്പോക്രിറ്റായി മാറിയിരിക്കയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരുവുനായ പ്രശ്നത്തിൽ മേനക സ്വീകരിക്കുന്ന നിലപാടുകൾക്കെതിരേ നിയമസഭയിൽ രമേശ് ചെന്നിത്തല രൂക്ഷമായ രീതിയിലാണു പ്രതികരിച്ചത്.

സംസ്‌ഥാന മുഖ്യമന്ത്രിയെപ്പോലും അവഹേളിക്കുന്ന തരത്തിലാണ് മേനക ഗാന്ധി സംസാരിക്കുന്നത്. സംസ്‌ഥാനത്ത് തെരുവുനായ്ക്കൾ മനുഷ്യരെ കൊല്ലുന്ന സ്‌ഥിതിവരെയാണിപ്പോൾ. ഇത് അതീവ ഗുരുതരമായ അവസ്‌ഥയാണ്. മുഖ്യമന്ത്രിയെ ഉൾപ്പെടെയുള്ളവരെ അവഹേളിക്കുന്നതരത്തിൽ സംസാരിക്കാൻ മേനകാഗാന്ധിക്ക് ആരാണ് അധികാരം നല്കിയതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.