തെരുവ്നായ നിർമാർജനം: യൂത്ത് ഫ്രണ്ട്–എം ശ്രദ്ധക്ഷണിക്കൽ മാർച്ച്
Wednesday, August 24, 2016 12:36 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് പൊതുസ്‌ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കുപറ്റുകയും നിരവധി പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ തെരുവുനായ നിർമാർജനത്തിന് അടിയന്തര ശ്രദ്ധ ചെലുത്തണമെന്നും മനുഷ്യജീവനെക്കാൾ വില തെരുവുനായകൾക്ക് നൽകുന്ന കേന്ദ്രമന്ത്രി മേനകാ ഗാന്ധിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ഫ്രണ്ട്–എം ശ്രദ്ധക്ഷണിക്കൽ മാർച്ച് നടത്തും.


ഇന്നു രാവിലെ പത്തിന് തിരുവനന്തപുരം പാളയം കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിൽനിന്ന് സംസ്‌ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കാണ് മാർച്ച് നടത്തുന്നത്. ഡോ.എൻ. ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.