മെഡിക്കൽ പ്രവേശനം: സർക്കാരിന്റെ നിലപാട് ആരാഞ്ഞു
Thursday, June 30, 2016 1:53 PM IST
കൊച്ചി: മെഡിക്കൽ പ്രവേശനത്തിന് ദേശീയ തലത്തിൽ ഏകീകൃത യോഗ്യത–പ്രവേശന പരീക്ഷ (നീറ്റ്) നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് ഇക്കൊല്ലം നടപ്പാക്കേണ്ടതില്ല എന്ന കേന്ദ്ര ഗവൺമെന്റ് നിലപാടിനെതിരേ സുപ്രീം കോടതിയിലുള്ള കേസ് തീർപ്പാകുന്നതുവരെ സംസ്‌ഥാനത്തെ മെഡിക്കൽ പ്രവേശന നടപടികൾ നിർത്തിവയ്ക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് ആരാഞ്ഞു.

വേങ്ങര സ്വദേശി മഹ്ജബീൻ, തൃശൂർ പുറനാട്ടുകര സ്വദേശിനി റോജ ശ്രീനിവാസൻ എന്നിവർ നൽകിയ ഹർജിയിലാണു ജസ്റ്റീസ് പി.ബി. സുരേഷ് കുമാറിന്റെ ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.