തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടാമെന്നു കമ്മീഷന്‍
Wednesday, September 2, 2015 11:02 PM IST
കൊച്ചി: പഞ്ചായത്തു തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവയ്ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നതായി ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍. തെരഞ്ഞെടുപ്പു കമ്മീഷനു സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്െടന്നും എന്നാല്‍, തുടര്‍നട പടിക്കു മുമ്പ് കമ്മീഷന്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഡിസംബര്‍ ഒന്നിനു പുതിയ ഭരണസമിതി നിലവില്‍ വരുന്ന തര ത്തില്‍ തെരഞ്ഞെടുപ്പു നടത്താന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജി പരിഗണിക്കവേയാണ് ഇടക്കാല ഉത്തരവ്. അപ്പീല്‍ നാളെ വീണ്ടും പരിഗണിക്കും. ഇതിനു മുമ്പ് തെരഞ്ഞെടുപ്പു കമ്മീഷന്‍ സത്യവാങ്മൂലം നല്‍കണം.

തെരഞ്ഞെടുപ്പു കമ്മീഷനു സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഇന്നലെ അപ്പീല്‍ പരിഗണിക്കവേ സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി വ്യക്തമാക്കി.

മുഖ്യമന്ത്രി രണ്ടു വട്ടം ബന്ധപ്പെട്ട മന്ത്രിമാരുടെയും തെരഞ്ഞടുപ്പു കമ്മീഷന്റെയും സംയുക്ത യോഗം വിളിച്ചുചേര്‍ത്തു. നില വിലെ സാഹചര്യത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കാന്‍ കാലതാമസം വരും. ഇതു പരിഹരിക്കാന്‍ കോടതിയെ സമീപിക്കാനും നിര്‍ദേശമുണ്ടായി. നിലവിലെ ഭരണസമിതികളുടെ കാലാവധി പൂര്‍ത്തിയായ ശേഷവും തെരഞ്ഞെടുപ്പു നീളുകയാണെങ്കില്‍ സുഗമമായ പ്രവര്‍ത്തനത്തിനു സ്പെഷല്‍ ഓഫീസറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. പുതിയ ഭരണസമിതി നിലവില്‍ വരുന്നതുവരെ ഇവര്‍ക്കു ചുമതല നല്‍കും. തെരഞ്ഞെടുപ്പു കമ്മീഷനും ഈ നിര്‍ദേശം അംഗീകരിച്ചിട്ടുണ്െടന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പു കമ്മീഷനും ഇതിനോടു യോജിച്ചു.


എന്നാല്‍, ഈ നിലപാടിനെ ചില പഞ്ചായത്തുകളുടെ അഭിഭാഷകര്‍ എതിര്‍ത്തു. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാവൂ എന്നും അത്തരം സാഹചര്യം ഇപ്പോഴില്ലെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്നു തെരഞ്ഞെടുപ്പു കമ്മീഷന്റെ സത്യവാങ്മൂലം ഇല്ലാതെ തുടര്‍നടപടി സ്വീകരിക്കാനാവില്ലെന്നു വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ നാളെ പരിഗണിക്കാന്‍ മാറ്റി.

ഡിസംബര്‍ ഒന്നിനു പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന വിധം തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവയ്ക്കണമെന്നാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ കരട് ലിസ്റ് നാളെ പ്രസിദ്ധീകരിക്കാനാവുമെന്നു സര്‍ക്കാര്‍ പറയുന്നു. പിറ്റേന്ന് ആക്ഷേപങ്ങള്‍ പരിഗണിക്കും. പരാതികള്‍ തീര്‍പ്പാക്കി അന്തിമ ലിസ്റ് ഈ മാസം 14നു നല്‍കും. ബ്ളോക്ക് പഞ്ചായത്തുകളുടെ കരട് ലിസ്റ് ഈ മാസം 16നു പ്രസിദ്ധീകരിക്കും. പിറ്റേ ദിവസം തന്നെ ആക്ഷേപങ്ങള്‍ പരിഗണിച്ച് ഒക്ടോബര്‍ മൂന്നിന് അന്തിമ ലിസ്റ് പ്രസിദ്ധീകരിക്കും. ജില്ലാ പഞ്ചായത്തുകളുടെ കരട് ലിസ്റ് ഒക്ടോ ബര്‍ അഞ്ചിനു നല്‍കും. പരാതികള്‍ പരിഹരിച്ച് ഒക്ടോബര്‍ 14ന് അന്തിമ ലിസ്റ് നല്‍കും. ഗ്രാമ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലെ സംവരണ മണ്ഡലം സംബന്ധിച്ച് 15നു തീരുമാനമെടുക്കും.

ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കമ്മീഷന് ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 30 വരെ സമയം ലഭിക്കുമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു. ഈ സത്യവാങ്മൂലത്തിലെ വ്യവസ്ഥ അനുസരിച്ചു നടപടി സ്വീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാ ക്കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.