കാര്‍ട്ടൂണിസ്റ് ബി.ജി. വര്‍മയെ ആദരിക്കും
Saturday, May 23, 2015 1:24 AM IST
കൊച്ചി: പ്രമുഖ കാര്‍ട്ടൂണിസ്റ് ബി.ജി. വര്‍മയെ ആദരിക്കും. കേരള കാര്‍ട്ടൂണ്‍ അക്കാഡമിയും എറണാകുളം പ്രസ് ക്ളബ്ബും സംയുക്തമായി നാളെ പ്രസ് ക്ളബ്ബ് ഹാളിലാണ് ആദരം സംഘടിപ്പിക്കുന്നതെന്നു കാര്‍ട്ടൂണ്‍ അക്കാഡമി വൈസ് ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, സെക്രട്ടറി സുധീര്‍ നാഥ്, ജോയിന്റ് സെക്രട്ടറി മനോജ് മത്തശേരില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വൈകുന്നേരം നാലിന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ യോഗം ഉദ്ഘാടനംചെയ്യും. പ്രസ് ക്ളബ്ബ് പ്രസിഡന്റ് കെ. രവികുമാര്‍ അധ്യക്ഷത വഹിക്കും.


കാര്‍ട്ടൂണിസ്റ് യേശുദാസന്‍ കേരള കാര്‍ട്ടൂണ്‍ അക്കാഡമിയുടെ വിശിഷ്ടാംഗത്വം വര്‍മയ്ക്കു നല്‍കും. വര്‍മയുടെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. കാര്‍ട്ടൂണ്‍ അക്കാഡമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട് ചടങ്ങില്‍ പങ്കെടുക്കും. കാര്‍ട്ടൂണ്‍ പ്രദര്‍ശനം 25നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.