ചെങ്ങന്നൂരില്‍ രണ്ടു വിദ്യാര്‍ഥികള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു
Wednesday, April 1, 2015 12:15 AM IST
ചെങ്ങന്നൂര്‍: വെണ്‍മണിയിലെ ചാങ്ങമലയില്‍ സഹോദരിമാരുടെ മക്കളായ രണ്ടു വിദ്യാര്‍ഥികള്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു. മാവേലിക്കര ഓലകെട്ടി പല്ലാരിമംഗലം കുന്നുതറയില്‍ ഷിബുവിന്റെയും പ്രിയലതയുടെയും മകന്‍ ഗിഫ്റ്റി(9), ഇലവുംതിട്ട നെല്ലിക്കുന്ന് മോടിയില്‍ പ്രദീപിന്റെയും പ്രീതലതയുടെയും മകന്‍ നിര്‍മല്‍(8) എന്നിവരാണു മരിച്ചത്.

വെണ്‍മണി ചാങ്ങമല പടിഞ്ഞാറ്റും ചാങ്ങപ്പാടത്ത് വാഴകൃഷിക്കായി എടുത്ത കുളത്തിലാണ് ഇരുവരും വീണു മരിച്ചത്. പ്രിയലതയുടെയും പ്രീതലതയുടെയും കുടുംബവീടായ ചാങ്ങമല കാഞ്ഞിരംതടത്തില്‍ വീട്ടില്‍ നിന്നാണ് ഗിഫ്റ്റി പഠിച്ചിരുന്നത്. പ്രിയലത വെണ്മണി കൃഷി ഓഫീസിലെ കൃഷി അസിസ്റന്റാണ്. ഗിഫ്റ്റി കൊഴുവല്ലൂര്‍ സെന്റ് ജോര്‍ജ് സീനിയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥിയാണ്. കുഴിക്കാല നെല്ലിക്കുന്ന് സെന്റ് മേരിസ് സ്ക്കൂളിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥിയാണ് നിര്‍മല്‍. ഇന്നലെ ഉച്ചകഴിഞ്ഞ് ഇരുവരും ചാങ്ങമലയില്‍ തന്നെയുള്ള അമ്മൂമ്മ സൂസന്നാമ്മയുടെ കുടുംബവീട്ടിലേക്ക് പോയി. ഇവിടെ വീടിനുസമീപം കൃഷി ആവശ്യത്തിനായി എടുത്ത കുളത്തില്‍ ഇരുവരേയും ഇന്നലെ വൈകുന്നേരം 5.30ന് മരിച്ച നിലയില്‍ കണ്െടത്തു കയായിരുന്നു. പത്ത് അടിയിലധികം താഴ്ചയുള്ള കുളത്തില്‍ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. വെണ്‍മണി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചശേഷം ഇരുവരുടെയും മൃതശരീരം ഇടപ്പോണുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഗിഫ്റ്റിയുടെ ഏകസഹോദരന്‍ ഗില്‍റ്റി. നിര്‍മലിന്റെ സഹോദരങ്ങള്‍ ഗൌതമന്‍, നോയല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.