വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി എന്തും നല്‍കാനാവില്ല: ഹൈക്കോടതി
വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി എന്തും നല്‍കാനാവില്ല: ഹൈക്കോടതി
Wednesday, April 1, 2015 12:08 AM IST
കൊച്ചി: സംസ്ഥാനത്തേക്കു വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി എന്തും നല്‍കാനാവില്ലെന്നു ഹൈക്കോടതി. സംസ്ഥാനത്തെ പുതിയ മദ്യനയം വിനോദസഞ്ചാര മേഖലയെ ബാധിക്കുമെന്നും വിനോദസഞ്ചാരികളുടെ വരവിനെ തടയുമെന്നുമാണ് ഹര്‍ജിക്കാര്‍ പറയുന്നത്. ചില വിനോദസഞ്ചാരികള്‍ക്കു കൊക്കെയ്നോ മറ്റു മയക്കുമരുന്നുകളോ ആവശ്യം വന്നേക്കും.

ഇത്തരം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി അവര്‍ക്കു മയക്കുമരുന്നു നല്‍കാന്‍ തീരുമാനം എടുക്കണമെന്നോ പൊതുസ്ഥലങ്ങളില്‍ ഇത്തരം മയക്കുമരുന്ന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നോ പറയാനാവുമോ? സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവച്ചുകൊണ്ട് വിധി പ്രസ്താവിച്ച ജസ്റീസുമാരായ കെ.ടി. ശങ്കരന്‍, ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു.

വിനോദസഞ്ചാരികളുടെ ആവശ്യത്തിന് അനുസരിച്ച് സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നു ഹര്‍ജിക്കാര്‍ പറയുന്നത് അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ഘട്ടംഘട്ടമായി മദ്യഉപ യോഗം കുറയ്ക്കുന്നതിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ തുടര്‍ന്നുവന്ന മദ്യനയത്തിന്റെ ഭാഗമായാണു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പൊതുസ്ഥലത്ത് മദ്യഉപയോഗം പാടില്ലെന്നു സര്‍ക്കാര്‍ നേരത്തെ തന്നെ ഉത്തരവു നല്‍കിയിരുന്നു. പൂര്‍ണമായ മദ്യനിരോധനമല്ല സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മദ്യം കൊണ്ടുപോകുന്നത് തടഞ്ഞിട്ടില്ല. ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ എടുത്ത തീരുമാനം വേണ്ടത്ര പഠന മോ കാഴ്ചപ്പാടോ ഇല്ലാതെയാണെന്ന വാദം ശരിയല്ല. ഏകാംഗ കമ്മീഷന്‍ ആവശ്യമായ സ്ഥലങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചതെന്ന് എക്സൈസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്മീഷണര്‍ക്കു നിയമവിരുദ്ധമായി അധികാരം നല്‍കിയതാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നും നടപടികള്‍ക്കു നിയമപ്രബല്യമുണ്െടന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.