ഹാള്‍ടിക്കറ്റ് വാങ്ങി മടങ്ങിയെത്തിയ പത്താം ക്ളാസുകാരന്‍ മുങ്ങിമരിച്ചു
ഹാള്‍ടിക്കറ്റ് വാങ്ങി മടങ്ങിയെത്തിയ പത്താം ക്ളാസുകാരന്‍ മുങ്ങിമരിച്ചു
Friday, March 6, 2015 11:59 PM IST
കൊച്ചി: എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റു വാങ്ങി വീട്ടില്‍ മടങ്ങിയെത്തി യയുടന്‍ കൂട്ടുകാരോടൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ളാസുകാരന്‍ മുങ്ങി മരിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴറോഡില്‍ അഞ്ജനപ്പിള്ളിപ്പറമ്പില്‍ മോഹനന്റെ മകന്‍ അജിത്(15) ആണ് മരിച്ചത്. പോണേക്കാവ് ഭഗവതി ക്ഷേത്രകുളത്തില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഇടപ്പള്ളി ഗവണ്‍മെന്റ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച എസ്എസ്എല്‍സി പരീക്ഷ എഴുതാനിരിക്കെയാണു മരണം.

കൂട്ടുകാരോടൊപ്പം സ്കൂളില്‍നിന്നു പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റ് വാങ്ങി മടങ്ങിവന്ന അജിത് വീട്ടില്‍ ബാഗ് വച്ചശേഷം കുളിക്കാനായി സുഹൃത്തുക്കളായ ഏഴുപേര്‍ക്കൊപ്പം ക്ഷേത്രക്കുളത്തിലെത്തി. പടവുകളില്ലാത്ത കുളത്തിലേക്കു കരയില്‍നിന്നു കുട്ടികള്‍ എടുത്തുചാടി. തുടര്‍ന്നു കുളത്തി ന്റെ മധ്യഭാഗത്തേ ക്കു നീന്തിനീങ്ങിയ അജിത് ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. ഇതു കണ്ടു ഭയന്ന കൂട്ടുകാര്‍ കരയ്ക്കുകയറി ഓട്ടോക്കാരോടു വിവരം പറ ഞ്ഞു. സ്ഥലത്തെത്തിയ രാജേഷും ടെന്‍സിംഗും കുളത്തിലേക്ക് എടുത്തുചാടി തെരച്ചില്‍ നടത്തുകയായിരുന്നു. എളമക്കര പോലീസും ഗാന്ധിനഗര്‍ അഗ്നിശമനസേനയും സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം തെരച്ചില്‍ തുടര്‍ന്നു. വൈകുന്നേരം മൂന്നോടെയാണു കുട്ടിയുടെ മൃത ദേഹം പുറത്തെടുക്കാനായത്. ചെളിയില്‍ പകുതിയോളം പുതഞ്ഞനിലയിലായിരുന്നു മൃതദേഹം. മൂക്കിലും വായിലുമടക്കം മണ്ണും ചെളിയും കയറി നിറഞ്ഞിരുന്നു.


അജിത് പഠനത്തില്‍ മുന്നിലായിരുന്നുവെന്ന് അധ്യാപകര്‍ പറ ഞ്ഞു. പത്മിനിയാണ് അമ്മ. ഇടപ്പള്ളി ഗവ.യുപിഎസ് അഞ്ചാം ക്ളാസ് വിദ്യാര്‍ഥി അജയ് സഹോദരനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.