1,45,000 ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ചു ഹ്യു​ണ്ടാ​യ്
Thursday, November 28, 2024 8:21 AM IST
പി.​പി ചെ​റി​യാ​ൻ
ഇ​ൻ​ഡ്യാ​ന: ദ​ക്ഷി​ണ കൊ​റി​യ​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഹ്യു​ണ്ടാ​യ്, ത​ങ്ങ​ളു​ടെ 1,45,000ല​ധി​കം ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ക്കു​ന്നു. വാ​ഹ​ന​ങ്ങ​ളി​ൽ പ​വ​ർ ലോ​സ് സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ഇ​വ തി​രി​ച്ചു​വി​ളി​ക്കു​ള്ള കാ​ര​ണം. ഇ​ത് അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

2022 മു​ത​ൽ 2024 വ​രെ​യു​ള്ള അ​യോ​ണി​ക് അഞ്ച് മോ​ഡ​ലു​ക​ളും, 2023 മു​ത​ൽ 2025 വ​രെ​യു​ള്ള അ​യോ​ണി​ക് ആറ് മോ​ഡ​ലു​ക​ളും ജെ​ന​സി​സ് ബ്രാ​ൻ​ഡി​ന്‍റെ നി​ര​വ​ധി ഇ​ല​ക്ട്രി​ക് മോ​ഡ​ലു​ക​ളു​മാ​ണ് അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​തെ​ന്ന് നാ​ഷ​ന​ൽ ഹൈ​വേ ട്രാ​ഫി​ക് സേ​ഫ്റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ക​ണ്ടെ​ത്തി. ഇ​തി​ൽ 2023 - 2025 ജെ​ന​സി​സ് ജിവി60, 2023 - 2025 ജെ​ന​സി​സ് ജിവി70 ​ഇ​ല​ക്ട്രി​ഫൈ​ഡ്, 2023 - 2024 ജെ​ന​സി​സ് ജി80 ​എ​ന്നീ മോ​ഡ​ലു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.


ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് അ​വ​രു​ടെ പ്രാ​ദേ​ശി​ക ഹ്യു​ണ്ടാ​യ് ഡീ​ല​ർ​ഷി​പ്പി​ൽ ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്നം പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ കേ​ടാ​യ ഭാ​ഗ​ങ്ങ​ൾ മാ​റ്റി​സ്ഥാ​പി​ക്കാം. ഹ്യു​ണ്ടാ​യ് ജ​നു​വ​രി 17 മു​ത​ൽ ഉ​ട​മ​ക​ൾ​ക്ക് ഈ ​തി​രി​ച്ചു​വി​ളി​യെ​ക്കു​റി​ച്ചു​ള്ള ക​ത്തു​ക​ൾ അ​യ​യ്ക്കും.