സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ സം​സ്ഥാ​ന രൂ​പീ​ക​ര​ണ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Thursday, November 28, 2024 7:51 AM IST
സ​ജ​ൻ മൂ​ല​പ്ലാ​ക്ക​ൽ
സാ​ൻ ഫ്രാ​ൻ​സി​സ്കോ: സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി ചേ​ർ​ന്ന് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഓ​ഫ് സാ​ൻ ഫ്രാ​ൻ​സി​സ്കോ സം​സ്ഥാ​ന രൂ​പീ​ക​ര​ണ ദി​നം ആ​ഘോ​ഷി​ച്ചു. കേ​ര​ളം ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണ ദി​ന​മാ​ണ് ആ​ഘോ​ഷി​ച്ച​ത്.

സാ​ൻ ഫ്രാ​ൻ​സി​സ്കോ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഡോ. ​ശ്രീ​കാ​ർ റെ​ഡ്ഡി ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ലെ വി​വി​ധ സി​റ്റി​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മി​ൽ​പി​ൽ​സ് സി​റ്റി വൈ​സ് മേ​യ​ർ എ​വെ​ലി​ന് ച​വാ, ക​ലി​ഫോ​ർ​ണി​യ അ​സം​ബ്ലി അം​ഗം പാ​ട്രി​ക് അ​ഹേ​ന്, ഫ്രേ​മു​ണ്ട് സി​റ്റി മേ​യ​ർ ഡോ. ​രാ​ജ് സെ​ൽ​വ​ൻ, സെ​റാ​ടോ​ഗ സി​റ്റി കൗ​ൺ​സി​ൽ അം​ഗം ടി​ന വ​ലി​യ, സ​ണ്ണി​വെ​യി​ൽ സി​റ്റി വൈ​സ് മേ​യ​ർ മു​ര​ളി ശ്രീ​നി​വാ​സ​ൻ, സാ​ന്ത​ക്ലാ​ര സി​റ്റി കൗ​ൺ​സി​ൽ അം​ഗം രാ​ജ് ച​ഹാ​ൽ,

അ​ഡ്വൈ​സ​ർ ടു ​പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ഓ​ൺ ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ​സ് ക​മ്മ്യൂ​ണി​റ്റീ​സ് അ​ജ​യ് ഭു​ട്ടോ​റി​യ, മി​ൽ​പി​ൽ​സ് യൂ​ണി​ഫൈ​ഡ് സ്കൂ​ൾ ഡി​സ്ട്രി​ക്ട് ബോ​ർ​ഡ് അം​ഗം ഡോ. ​അ​നു ന​ക്ക, സാ​ന്‍റാ​മോ​ൺ കൗ​ൺ​സി​ൽ അം​ഗം ശ്രീ​ധ​ർ വേ​റോ​സ്, സാ​ൻ ഹോ​സെ സി​റ്റി കൗ​ൺ​സി​ൽ അം​ഗം അ​ർ​ജു​ൻ ബ​ത്ര എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.


വി​വി​ധ ഇ​ന്ത്യ​ൻ അ​സ്‌​സോ​സി​യേ​ഷ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച്, അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി വി​ജ​യ ആ​സു​രി, ഫോ​ഗ് പ്ര​തി​നി​ധി ഡോ. ​റൊ​മേ​ഷ് ജാ​പ്ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും, കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ഫോ​മാ, മ​ങ്ക, ബേ ​മ​ല​യാ​ളി, ച​ട​ട, ണ​ങ​ഇ​ഇ, മോ​ഹം, ത​പ​സ്യ, ല​യ​ൺ​സ് ക്ല​ബ് തു​ട​ങ്ങി​യ വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ ക​ലാ സം​സ്കാ​രി​ക​ത വി​ളി​ച്ചോ​തു​ന്ന ക​ലാ പ്ര​ക​ട​ന​ങ്ങ​ളും, പ്ര​ദ​ർ​ശ​ന ബൂ​ത്തു​ക​ളും ച​ട​ങ്ങി​ന് മാ​റ്റ് കൂ​ട്ടി. കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ബേ ​ഏ​രി​യ മേ​ളം ഗ്രൂ​പ്പ് അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ള​വും സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​രൂ​പ​വും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

സാ​ൻ ഫ്രാ​ൻ​സി​കോ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഡ​പ്യൂ​ട്ടി ജ​ന​റ​ൽ രാ​കേ​ഷ് അ​ഡ്ല​ഖ കോ​ർ​ഡി​നേ​റ്റ ചെ​യ്ത പ്രോ​ഗ്രാ​മു​ക​ളു​ടെ ആ​വ​ത​രി​ക​യാ​യ​തു കോ​ൺ​സു​ലേ​റ്റ് ക​മ്യൂ​ണി​റ്റി / ക​ൾ​ച്ച​റ​ൽ ഓ​ഫി​സ​റും മ​ല​യാ​ളി​യു​മാ​യ അ​മ്പി​ളി നാ​യ​ർ ആ​യി​രു​ന്നു.