ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​നു​വ​ല്‍ ഗാ​ല ഡി​സം​ബ​ര്‍ 14ന്
Thursday, November 28, 2024 6:24 AM IST
ജോ‍യിച്ചൻ പുതുക്കുളം
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജിന്‍റെ​ ആ​നു​വ​ല്‍ ഗാ​ല ഓ​ക്ക് ബ്രൂ​ക്ക് മാ​രി​യ​റ്റി​ന്‍റെ ഗ്രാ​ൻഡ് ബാ​ള്‍​റൂ​മി​ല്‍ ഡി​സം​ബ​ര്‍ 14ന് ​ന​ട​ത്ത​പ്പെ​ടു​ന്നു. ഇ​ല്ലി​നോ​യ്സ് ഗ​വ​ര്‍​ണ​ര്‍ ജെ.​ബി. പ്രി​റ്റ്സ​ക​ര്‍, യു.​എ​സ് കോ​ണ്‍​ഗ്ര​സ്മാ​ന്‍ രാ​ജാ കൃ​ഷ്ണ​മൂ​ര്‍​ത്തി, പെ​ര്‍​ഡ്യൂ യൂ​ണി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​മും​ഗ് ചി​യാ​ഗ്, യു.​എ​സ് കോ​ണ്‍​ഗ്ര​സ്മാ​ന്‍ ബി​ല്‍ ഫോ​സ്റ്റ​ര്‍ എ​ന്നീ പ്ര​മു​ഖ വ്യ​ക്തി​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് AAEIO പ്ര​സി​ഡന്‍റും, ജിഇഒയു​ടെ ഗ്ലോ​ബ​ല്‍ ഡ​യ​റ​ക്ട​റു​മാ​യ ഗ്ലാ​ഡ്സ​ണ്‍ വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.

ബി​സി​ന​സ് മീ​റ്റിം​ഗ്, ടെ​ക്നി​ക്ക​ല്‍ പ്ര​സ​ന്‍റേ​ഷ​ന്‍​സ്, അ​വാ​ര്‍​ഡ് സെ​റി​മ​ണി, പ്ര​ശ​സ്ത ബോ​ളി​വു​ഡ് ഗാ​യി​ക അ​ങ്കി​ത മു​ഖ​ര്‍​ജി​യു​ടേ​യും, ശ്വേ​ത വാ​സു​ദേ​വ​യു​ടേ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​ന​മേ​ള​യും, വി​വി​ധ ഡാ​ന്‍​സ് ഗ്രൂ​പ്പു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​നൃ​ത്യ​ങ്ങ​ളും ഡി​ന്ന​റും ഉ​ണ്ടാ​യി​രി​ക്കും. ടി​ക്ക​റ്റു​ക​ള്‍ www.eventbrite.com ലൂടെയോ, www.aaeiousa.orgല്‍ ​നി​ന്നോ ല​ഭി​ക്കു​ന്ന​താ​ണ്.


ഈ ​സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി AAEIO ബോ​ര്‍​ഡ് മെ​മ്പ​റും നേ​ക​സാ​ഹോ​ളി​ന്‍റെ സിഇഒ​യു​മാ​യ ഡോ. ​പ്ര​മോ​ദ് വോ​റ, ര​ജീ​ന്ദ​ര്‍ സിം​ഗ് മാ​ങ്കോ, മോ​ദി ഫി​നാ​ന്‍​ഷ്യ​ല്‍ ഗ്രൂ​പ്പ് സി.​ഇ.​ഒ ഡി​പ്പ​ന്‍ മോ​ദി, സെ​ക്ര​ട്ട​റി ജ​യ്സ് വാ​ള്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് നി​തി​ന്‍ മ​ഹേ​ശ്വ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഇ​വ​രെ കൂ​ടാ​തെ വി​വി​ധ ക​മ്പ​നി​ക​ളു​ടെ സി.​ഇ.​ഒ​മാ​ര്‍, സി.​റ്റി.​ഒ​മാ​ര്‍, പെ​ര്‍​ഡ്യൂ യൂ​ണി​വേ​ഴ്സി​റ്റി എ​ന്‍​ജി​നീ​യ​റിം​ഗ് ഡീ​ന്‍, അ​മേ​രി​ക്ക​ന്‍ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ എ​ന്നി​വ​രും ഈ ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

അ​മേ​രി​ക്ക​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും ഈ ​സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: ഗ്ലാ​ഡ്സ​ണ്‍ വ​ര്‍​ഗീ​സ് (847 648 3300).