ഫി​ലാഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Friday, November 22, 2024 6:50 AM IST
ഉ​മ്മ​ൻ കാ​പ്പി​ൽ
ഫി​ല​ഡ​ൽ​ഫി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി - യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക്കോ​ഫ് മീ​റ്റിംഗ് ന​വം​ബ​ർ 17ന് ​ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ചേ‍​ർ​ന്നു.

ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ ഒ​രു​മി​ച്ച് ചേ​രു​ന്ന ആ​ധ്യാ​ത്മീ​യ സ​മ്മേ​ള​ന​മാ​ണ് നാ​ല് ദി​വ​സം നീ​ളു​ന്ന ഫാ​മി​ലി - യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്. എം. ​കെ. കു​റി​യാ​ക്കോ​സ് (വി​കാ​രി), ഫാ. ​സു​ജി​ത് തോ​മ​സ് (അ​സി. വി​കാ​രി), എ​ന്നി​വ​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക സെ​ക്ര​ട്ട​റി ജോ​ബി​ൻ റെ​ജി ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഉ​മ്മ​ൻ കാ​പ്പി​ൽ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം) കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. ജോ​ൺ താ​മ​ര​വേ​ലി​ൽ (ട്ര​ഷ​റ​ർ), ലി​സ് പോ​ത്ത​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ജെ​യ്സി ജോ​ൺ (സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ), രാ​ജ​ൻ പ​ടി​യ​റ (പ്രൊ​സ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ), ദീ​പ്തി മാ​ത്യു, ആ​ഞ്ജ​ലീ​ന ജോ​ഷ്വ, കെ​സി​യ ഏ​ബ്ര​ഹാം, ഐ​റി​ൻ ജോ​ർ​ജ്ജ്, ജാ​സ്മി​ൻ കു​ര്യ​ൻ, ജോ​ഷി​ൻ ഏ​ബ്ര​ഹാം (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ർ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ജോ​ബി​ൻ റെ​ജി (ഇ​ട​വ​ക സെ​ക്ര​ട്ട​റി), അ​ജി​ൻ ഏ​ബ്ര​ഹാം (ഇ​ട​വ​ക ട്ര​ഷ​റ​ർ), ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​ങ്ങ​ളാ​യ ബി​ന്നി ചെ​റി​യാ​ൻ, ഏ​ബ്ര​ഹാം വ​റു​ഗീ​സ് എ​ന്നി​വ​ർ വേ​ദി​യി​ൽ ചേ​ർ​ന്നു. ഉ​മ്മ​ൻ കാ​പ്പി​ൽ ത​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ, ഭ​ദ്രാ​സ​ന​ത്തി​ന്‍റ് വ​ള​ർ​ച്ച​യ്ക്കും വി​ക​സ​ന​ത്തി​നു​മാ​യി​ട്ടു​ള്ള പു​തി​യ സം​രം​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ച്ചു.

തു​ട​ർ​ന്ന് കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, സ്ഥ​ലം, പ്രാ​സം​ഗി​ക​ർ എ​ന്നി​വ​യെ​ക്കു​റി​ച്ച് ദീ​പ്തി മാ​ത്യു സം​സാ​രി​ച്ചു. ജോ​ൺ താ​മ​ര​വേ​ലി​ൽ റ​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​നെ കു​റി​ച്ച് ജെ​യ്സി ജോ​ൺ സം​സാ​രി​ച്ചു.



കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ ആ​ക​ർ​ഷ​ക​മാ​യ സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​പ്പ​റ്റി ലി​സ് പോ​ത്ത​ൻ വി​ശ​ദീ​ക​രി​ച്ചു. എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് നൈ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജാ​സ്മി​ൻ കു​ര്യ​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ളെ ആ​ഹ്വാ​നം ചെ​യ്തു. കെ​സി​യ ഏ​ബ്ര​ഹാ​മും ആ​ഞ്ജ​ലീ​ന ജോ​ഷ്വ​യും മു​ൻ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത അ​നു​ഭ​വം പ​ങ്കു​വ​ച്ചു.

ഫാ. ​എം.കെ. ​കു​റി​യാ​ക്കോ​സ് മു​ൻ​കാ​ല സ​മ്മേ​ള​ന​ങ്ങ​ൾ ന​യി​ച്ച​തി​ലും പ​ങ്കെ​ടു​ത്ത​തി​ലു​മു​ള്ള ത​ന്റെ സ്വ​ന്തം അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്ക​ണ​മെ​ന്ന് എ​ല്ലാ​വ​രോ​ടും അ​റി​യി​ച്ചു.



ഫാ. ​എം.കെ. ​കു​റി​യാ​ക്കോ​സും ഫാ. ​സു​ജി​ത് തോ​മ​സും റ​ജി​സ്ട്രേ​ഷ​നും സു​വ​നീ​റി​ന് ആ​ശം​സ​ക​ളും പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു. ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ട്ര​ഷ​റ​ർ അ​ജി​ൻ ഏ​ബ്ര​ഹാം സു​വ​നീ​റി​നു​ള്ള സം​ഭാ​വ​ന കൈ​മാ​റി.​

വ​ർ​ഗീ​സ് തോ​മ​സ് ഡ​യ​മ​ണ്ട് ലെ​വ​ൽ സ്പോ​ൺ​സ​ർ എ​ന്ന നി​ല​യി​ൽ ത​ന്‍റെ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. ലി​സ് ആ​ൻ​ഡ് അ​ല​ക്സ് പോ​ത്ത​ൻ ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ​ഷി​പ്പും ലീ​ലാ​മ്മ വ​ർ​ഗീ​സ് ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ​ഷി​പ്പും ന​ൽ​കി.

നൈ​നാ​ൻ മ​ത്താ​യി ആ​ൻ​ഡ് മാ​ത്യു സാ​മു​വ​ൽ (ല​വ് ആ​ൻ​ഡ് ഗ്ലോ​റി ഹോം ​കെ​യ​ർ സ​ർ​വീ​സ​സ്), സു​വ​ർ​ണ വ​ർ​ഗീ​സ് എ​ന്നി​വ​ർ ബി​സി​ന​സ് പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി. കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തു സു​വ​നീ​റി​ൽ വ്യ​ക്തി​പ​ര​മാ​യ ആ​ശം​സ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടും നി​ര​വ​ധി ഇ​ട​വ​ക അം​ഗ​ങ്ങ​ൾ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.​ വൈ​ദി​ക​ർ​ക്കും ഇ​ട​വ​ക അം​ഗ​ങ്ങ​ൾ​ക്കും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ജോ​ൺ താ​മ​ര​വേ​ലി​ൽ ന​ന്ദി അ​റി​യി​ച്ചു.



2025 ജൂ​ലൈ ഒന്പത് മു​ത​ൽ 12 വ​രെ ക​ണ​ക്ടി​ക്ക​ട് ഹി​ൽ​ട്ട​ൺ സ്റ്റാം​ഫ​ർ​ഡ് ഹോ​ട്ട​ൽ ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് മീ​റ്റിംഗ് സെ​ന്‍റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്. റ​വ. ഡോ. ​നൈ​നാ​ൻ വി. ​ജോ​ർ​ജ് (ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, റ​വ. ഡോ. ​റ്റി​മ​ത്തി (ടെ​ന്നി) തോ​മ​സ് (നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ), റ​വ. ഡീ​ക്ക​ൻ ജോ​ൺ (ജോ​ഷ്വ) വ​ർ​ഗീ​സ്, (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യൂ​ത്ത് മി​നി​സ്റ്റ​ർ), റ​വ. ഡീ​ക്ക​ൻ അ​ന്തോ​ണി​യോ​സ് (റോ​ബി) ആ​ന്റ​ണി (ടാ​ൽ​മീ​ഡോ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ൻ​സ് മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ) എ​ന്നി​വ​രാ​ണ് മു​ഖ്യ പ്രാ​സം​ഗി​ക​ർ.



"ന​മ്മു​ടെ പൗ​ര​ത്വം സ്വ​ർ​ഗ​ത്തി​ലാ​ണ്, അ​വി​ടെ​നി​ന്നു​ള്ള ഒ​രു ര​ക്ഷ​ക​നാ​യ ക​ർ​ത്താ​വാ​യ യേ​ശു​ക്രി​സ്തു​വി​നെ ഞ​ങ്ങ​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു’ (ഫി​ലി​പ്പി​യ​ർ 3:20) എ​ന്ന ബൈ​ബി​ൾ വാ​ക്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​ര​ദേ​ശി​യു​ടെ വ​ഴി എ​ന്ന​താ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​മേ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, പാ​ര​മ്പ​ര്യം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.​

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു വ​ർ​ഗീ​സ് പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ഓർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 9148064595), ജെ​യ്സ​ൺ തോ​മ​സ്, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ: 917.612.8832), ജോ​ൺ താ​മ​ര​വേ​ലി​ൽ, കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ) (ഫോ​ൺ: 917.533.35666).