മീ​ന വാ​ർ​ഷി​ക വി​രു​ന്ന് ശ​നി​യാ​ഴ്ച
Wednesday, November 20, 2024 10:40 AM IST
ഷി​ക്കാ​ഗോ: മ​ല​യാ​ളി എ​ഞ്ചി​നി​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​മീ​ന) വാ​ർ​ഷി​ക വി​രു​ന്ന് ശ​നി​യാ​ഴ്ച 6.30 മുതൽ (4265 White Eagle Dr Naperville, IL 60564) ആ​രം​ഭി​ക്കു​ന്നു. സാ​ബു തി​രു​വ​ല്ല​യു​ടെ മു​ഖാ​മു​ഖ​മു​ള്ള ത​മാ​ശ പ്ര​ക​ട​നം സ​ദസി​ന് മു​ന്നി​ൽ കാ​ഴ്ച​വ​യ്ക്കും.

ക​ലാ​രം​ഗ​ത്ത് ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി മി​മി​ക്രി ആ​ർ​ട്ടി​സ്റ്റ്, അ​വ​താ​ര​ക​ൻ, ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ്, അ​ഭി​നേ​താ​വ് എ​ന്നീ നി​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച തി​രു​വ​ല്ല​യു​ടെ അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര​ൻ സാ​ബു, ഏ​ക​ദേ​ശം 35 സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

1991 മു​ത​ൽ ഷിക്കാ​ഗോ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന മീ​ന, വ​ട​ക്കേ അ​മേ​രി​ക്ക​യി​ലു​ള്ള മ​ല​യാ​ളി എ​ൻജി​നിയ​ർ​മാ​ർ​ക്ക് ഒ​രു​മി​ച്ചു കൂ​ടു​വാ​നും ത​ങ്ങ​ളു​ടെ പ്രഫ​ഷ​ണ​ൽ രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ക്കു​ന്ന​തി​നും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക ത​ല​ങ്ങ​ളി​ൽ സ​ഹാ​യി​ക്കു​ന്ന​തി​നും വേ​ദി ഒ​രു​ക്കു​ന്നു.


അ​ർ​ഹ​രാ​യ നൂ​റു ക​ണ​ക്കി​ന് എ​ൻജി​നി​യ​റിംഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‌​കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള പു​രോ​ഗ​മ​ന​പ​ര​മാ​യ പ​ല ദൗ​ത്യ​ങ്ങ​ളും മീ​ന ചെ​യ്തു‌​കൊ​ണ്ടി​രി​ക്കു​ന്നു.

മീ​ന കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ര​സ​ക​ര​വും ഉ​ല്ല​സ​പ്ര​ദ​വു​മാ​യ രം​ഗ​ങ്ങ​ളും സ്വ​ര​ല​യ നൃ​ത്ത വാ​ദ്യ ക​ലാ​പ​രി​പാ​ടി​ക​ളും ഈ ​ആ​ഘോ​ഷ​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടും. വി​ഭ​വ സ​മൃദ്ധ​മാ​യ ഭ​ക്ഷ​ണ​വും ഒ​രു​ക്കി​ട്ടു​ണ്ട്.

എ​ല്ലാ എ​ൻജി​നിയ​ർ​മാ​രെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളേ​യും സാ​ദ​രം ക്ഷ​ണി​ക്കു​ന്നതായി ഭാ​ര​വാ​ഹി​ക​ൾ അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടോ​ണി ജോ​ൺ (പ്ര​സി​ഡ​ന്‍റ്) - (630 854 2775), ഫി​ലി​പ്പ് മാ​ത്യു (പിആ​ർഒ) - 224 637 0068.