വത്തിക്കാൻ പ്രതിനിധിസംഘത്തിന് ഗോവ രാജ്ഭവനിൽ സ്വീകരണം
Thursday, November 28, 2024 11:03 AM IST
ഡോ​​​​ണാ​​​​പോ​​​​ള (ഗോ​​​​വ): വ​​​​ത്തി​​​​ക്കാ​​​​ന്‍ ഇ​​​​ന്ത്യ​​​​ക്കു ന​​​​ല്‍​കി​​​​യ പു​​​​തു​​​​വ​​​​ര്‍​ഷ​​​​സ​​​​മ്മാ​​​​ന​​​​മാ​​​​ണ് മാ​​​​ര്‍ ജോ​​​​ര്‍​ജ് ജേ​​​​ക്ക​​​​ബ് കൂ​​വ​​ക്കാ​​ട്ടി​​ന്‍റെ ക​​​​ര്‍​ദി​​​​നാ​​​​ള്‍ പ​​​​ദ​​​​വി​​​​യെ​​​​ന്ന് ഗോ​​​​വ ഗ​​​​വ​​​​ര്‍​ണ​​​​ര്‍ പി.​​​​എ​​​​സ്. ശ്രീ​​​​ധ​​​​ര​​​​ന്‍ പി​​​​ള്ള. വ​​​​ത്തി​​​​ക്കാ​​​​നി​​​​ല്‍നി​​​​ന്നു​​​​ള്ള ഒ​​​​മ്പ​​​​തം​​​​ഗ പ്ര​​​​തി​​​​നി​​​​ധിസം​​​​ഘ​​​​ത്തി​​​​ന് ഗോ​​​​വ രാ​​​​ജ്ഭ​​​​വ​​​​നി​​​​ല്‍ ന​​​​ല്‍​കി​​​​യ സ്വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ല്‍ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഗ​​​​വ​​​​ര്‍​ണ​​​​ര്‍.

ആ​​​​ദ്യ​​​​കാ​​​​ല ക്രി​​​​സ്ത്യ​​​​ന്‍ സ​​​​ന്ദേ​​​​ശം എ​​​​ത്തി​​​​ച്ചേ​​​​ര്‍​ന്ന ഇ​​​​ട​​​​ങ്ങ​​​​ളാ​​​​ണു കേ​​​​ര​​​​ള​​​​വും ഗോ​​​​വ​​​​യും. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ മ​​​​ല​​​​യാ​​​​ളി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ലും ഗോ​​​​വ ഗ​​​​വ​​​​ര്‍​ണ​​​​ര്‍ എ​​​​ന്ന നി​​​​ല​​​​യി​​​​ലും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സ്ഥാ​​​​ന​​​​ല​​​​ബ്‌​​ധി​​​​യി​​​​ല്‍ ത​​​​നി​​​​ക്ക് അ​​​​തി​​​​യാ​​​​യ സ​​​​ന്തോ​​​​ഷ​​​​വും അ​​​​ഭി​​​​മാ​​​​ന​​​​വു​​​​മു​​​​ണ്ടെ​​​​ന്നും ഗ​​​​വ​​​​ര്‍​ണ​​​​ര്‍ പ​​​​റ​​​​ഞ്ഞു.​

ഇ​​​​ന്ത്യ ലോ​​​​ക​​​​ത്തി​​​​നു ന​​​​ല്‍​കി​​​​യ ആ​​​​ത്മീ​​​​യ ​​സ​​​​മ്മാ​​​​ന​​​​മാ​​​​ണ് നി​​​​യു​​​​ക്ത ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ജേ​​​​ക്ക​​​​ബ് കൂ​​വ​​​​ക്കാ​​​​ട്ടെ​​​​ന്നു വ​​​​ത്തി​​​​ക്കാ​​​​ന്‍ സെ​​​​ക്ര​​​​ട്ടേ​​​റി​​​യ​​​റ്റി​​​​ന്‍റെ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യെ​​​​ത്തി​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​എ​​​​ഡ്ഗാ​​​​ർ പേ​​​​ഞ്ഞ പാ​​​​ർ​​​​റ പ​​​​റ​​​​ഞ്ഞു.


ഗോ​​​​വ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ക​​ർ​​ദി​​നാ​​ൾ ഫി​​​​ലി​​​​പ്പ് നേ​​​​രി ഫെ​​റാ​​വോ, സ​​ഹാ​​യ​​മെ​​ത്രാ​​ൻ ഡോ. ​​​​സി​​​​മി​​​​യാ​​​​വോ, മ​​​​റ്റൊ​​​​രു നി​​​​യു​​​​ക്ത ക​​​​ർ​​​​ദി​​​​നാ​​​​ളാ​​​​യ റൊ​​​​ളാ​​​​ന്ത​​​​സ് മാ​​​​ക്‌​​​​റി​​​​ക്ക​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​രും സം​​​​സാ​​​​രി​​​​ച്ചു. പ​​​​രി​​​​സ്ഥി​​​​തി വ​​​​കു​​​​പ്പ് മ​​​​ന്ത്രി അ​​​​ല​​​​ക്‌​​​​സ് സെ​​​​ക്വ​​​​റി​​​​യ​​​​യും സ​​​​ന്നി​​​​ഹി​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു.

മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി, സ്വാ​​​മി വി​​​വേ​​​കാ​​​ന​​​ന്ദ​​​ന്‍, ബാ​​​ല​​​ഗം​​​ഗാ​​​ധ​​​ര തി​​​ല​​​ക​​​ന്‍, ചി​​​ന്മ​​​യാ​​​ന​​​ന്ദ സ്വാ​​​മി, ആ​​​നി ബ​​​സ​​​ന്‍റ് എ​​​ന്നി​​​വ​​​രു​​​ടെ ഭ​​​ഗ​​​വ​​​ത്ഗീ​​​ത വ്യാ​​​ഖ്യാ​​​ന​​​ങ്ങ​​​ളും വി​​​ശു​​​ദ്ധ കു​​​രി​​​ശും നി​​​ല​​​വി​​​ള​​​ക്കും ന​​​ല്‍​കി​​​യാ​​​ണ് ഗ​​​വ​​​ര്‍​ണ​​​ര്‍ അ​​​തി​​​ഥി​​​ക​​​ളെ സ്വീ​​​ക​​​രി​​​ച്ച​​​ത്.

പ്ര​​​​തി​​​​നി​​​​ധി​​സം​​​​ഘം ഫ്രാ​​​​ന്‍​സി​​​​സ് മാ​​​​ര്‍​പാ​​​​പ്പ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി പ്രാ​​​​ര്‍​ഥി​​​​ച്ചു കൊ​​​​ടു​​​​ത്ത​​​​യ​​​​ച്ച സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ള്‍ ഗ​​​​വ​​​​ര്‍​ണ​​​​ര്‍​ക്ക് സ​​​​മ്മാ​​​​നി​​​​ച്ചു. ക്രൂ​​​​ശി​​​​ത​​രൂ​​​​പ​​​​വും പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യാ​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ ശി​​​​ല്​​​പ​​​​വും ര​​​​ണ്ടു കൊ​​​​ന്ത​​​​യു​​​​മാ​​​​ണ് മാ​​​​ര്‍​പാ​​​​പ്പ കൊ​​ടു​​ത്ത​​യ​​ച്ച ‌സ​​മ്മാ​​ന​​ങ്ങ​​ൾ. ​​

വ​​​​ത്തി​​​​ക്കാ​​​​ന്‍ സം​​​​ഘം ഗ​​​​വ​​​​ര്‍​ണ​​​​റോ​​​​ടൊ​​​​പ്പം രാ​​​​ജ്ഭ​​​​വ​​​​നി​​​​ലെ ഔ​​​​വ​​​​ര്‍ ലേ​​​​ഡി ഓ​​​​ഫ് കേ​​​​പ് ഓ​​​​ഫ് ബോ​​​​ണ്‍ വോ​​​​യേ​​​​ജ് പ​​ള്ളി സ​​​​ന്ദ​​​​ര്‍​ശി​​​​ച്ചാ​​​​ണു മ​​​​ട​​​​ങ്ങി​​​​യ​​​​ത്.