ജ​ർ​മ​നി​യു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ഇ​ന്ത്യ
Tuesday, November 26, 2024 5:07 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: അ​തി​വേ​ഗം വ​ള​രു​ന്ന ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും ഉ​ത്പാ​ദ​ന​ത്തി​ന്‍റെ​യും കേ​ന്ദ്ര​മാ​യ ജ​ർ​മ​നി​യും ത​മ്മി​ലു​ള്ള ബ​ന്ധം ബി​സി​ന​സി​ലും ത​ന്ത്ര​ത​ല​ത്തി​ലും വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ അ​ശ്വി​നി വൈ​ഷ്ണ​വും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും പ​റ​ഞ്ഞു.

ജ​ർ​മ​നി​യി​ലെ ബ​ഡ​ൻ-​വ്യൂ​ർ​ട്ടം​ബ​ർ​ഗി​ൽ ന​ട​ന്ന ന്യൂ​സ്9 ഗ്ലോ​ബ​ൽ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ന​ലു​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ ഇ​രുരാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും മ​ന്ത്രി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.


ഇന്ത്യയും ജർമനിയും ത​മ്മി​ലു​ള്ള വ്യാ​പാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തും ല​ക്ഷ്യ​മാ​ണ്. നി​ല​വി​ൽ ഇ​രുരാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യാ​പാ​രം ഏ​ക​ദേ​ശം 26.5 ബി​ല്യ​ൺ ഡോ​ള​റാ​ണ്.