പു​ടി​ന്‍, ട്രം​പ് സ്മ​ര​ണ​ക​ളു​മാ​യി മെ​ര്‍​ക്ക​ലി​ന്‍റെ ആ​ത്മ​ക​ഥ
Thursday, November 28, 2024 6:55 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യു​ടെ മു​ന്‍ ചാ​ന്‍​സ​ല​ര്‍ അം​ഗ​ല മെ​ര്‍​ക്ക​ലി​ന്‍റെ ആ​ത്മ​ക​ഥ പൂ​ര്‍​ത്തി​യാ​യി. ഉ​ട​ന്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്ത​ക​ത്തി​ല്‍ അ​വ​രു​ടെ ബാ​ല്യ​കാ​ല സ്മ​ര​ണ​ക​ള്‍ മു​ത​ല്‍, ഡോ​ണ​ള്‍​ഡ് ട്രം​പും വ്ളാ​ദി​മി​ര്‍ പു​ടി​നും അ​ട​ക്കം ലോ​ക നേ​താ​ക്ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ വ​രെ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

പ​ശ്ചി​മ ജ​ര്‍​മ​നി​യി​ല്‍ ജ​നി​ച്ച്, പൂ​ര്‍​വ ജ​ര്‍​മ​നി​യി​ല്‍ വ​ള​ര്‍​ന്ന ഏ​കീ​കൃ​ത ജ​ര്‍​മ​നി​യു​ടെ ചാ​ന്‍​സ​ല​റാ​യി ഏ​റ്റ​വു​മ​ധി​കം കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച വ്യ​ക്തി​യാ​ണ് മെ​ര്‍​ക്ക​ല്‍. ജ​ര്‍​മ​നി​യു​ടെ ആ​ദ്യ വ​നി​താ ചാ​ന്‍​സ​ല​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ളും പു​സ്ത​ക​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

നാ​യ​ക​ളെ പേ​ടി​യു​ള്ള മെ​ര്‍​ക്ക​ലി​നെ കാ​ണാ​ന്‍ പു​ടി​ന്‍ വ​ലി​യൊ​രു നാ​യ​യു​മാ​യി വ​ന്ന ക​ഥ​യും വി​വ​രി​ക്കു​ന്നു. മെ​ര്‍​ക്ക​ലി​ന് ഹ​സ്ത​ദാ​നം ന​ല്‍​കാ​ന്‍ ട്രം​പ് വി​സ​മ്മ​തി​ച്ച​താ​ണ് മ​റ്റൊ​രു ക​ഥ.


കൗ​തു​ക​ങ്ങ​ള്‍​ക്ക​പ്പു​റം, പൂ​ര്‍​വ ജ​ര്‍​മ​ന്‍ ഏ​കാ​ധി​പ​ത്യ​ത്തി​ല്‍ വ​ള​ര്‍​ന്ന ബാ​ല്യ​കൗ​മാ​ര​ങ്ങ​ള്‍ ഗൗ​ര​വ​മാ​യാ​ണ് പു​സ്ത​ക​ത്തി​ല്‍ വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. നാ​റ്റോ സ​ഖ്യ​ത്തി​ല്‍ ചേ​രാ​നു​ള്ള യു​ക്രെ​യ്ന്‍റെ ശ്ര​മ​ങ്ങ​ളോ​ട് ത​നി​ക്കു​ണ്ടാ​യി​രു​ന്ന എ​തി​ര്‍​പ്പും അ​വ​ര്‍ പ​ര​സ്യ​മാ​ക്കു​ന്നു. റ​ഷ്യ ~ യു​ക്രെ​യ്ന്‍ പ്ര​ശ്ന​ത്തി​ന് അ​ടി​സ്ഥാ​ന കാ​ര​ണം ത​ന്നെ നാ​റ്റോ​യി​ല്‍ ചേ​രാ​നു​ള്ള യു​ക്രെ​‍യ്ന്‍റെ ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു.

സ്വാ​ത​ന്ത്ര്യം​ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ആം​ഗ​ല മെ​ര്‍​ക്ക​ലി​ന്‍റെ രാ​ഷ്ട്രീ​യ ഓ​ര്‍​മ്മ​ക്കു​റി​പ്പു​ക​ള്‍ ന​വം​ബ​ര്‍ 26ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ര്‍​മ്മ​ക്കു​റി​പ്പു​ക​ള്‍ പ്ര​സാ​ധ​ക​രാ​യ കീ​പെ​ന്‍​ഹ്യൂ​റും വി​റ്റ്ഷും ചേ​ര്‍​ന്നാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക. മെ​മ്മ​റീ​സ് 1954 ~ 2021ന്ധ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള 30~ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലാ​വും ഒ​രേ​സ​മ​യം പ്ര​സി​ദ്ധീ​ക​രി​ക്കു​ക. 700 പേ​ജു​ക​ളു​ണ്ട്. 42 യൂ​റോ​യാ​ണ് വി​ല.