റോ​മി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം ​ജ​യ്ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, November 28, 2024 8:26 AM IST
ജെ​ജി മാ​ന്നാ​ർ
റോം: ​റോ​മി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​ജ​യ്ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വാ​ണി റാ​വു, ഇ​റ്റ​ലി​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അം​ബാ​സ​ഡ​ർ റി​ക്കാ​ർ​ഡോ ഗ്വാ​റി​ലി​യും ച​ട​ങ്ങി​ൽ മു​ഖ്യ അ​തി​ഥി​ക​ളാ​യി​രു​ന്നു.

സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​ - ഇ​റ്റ​ലി പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തി​നെ കാ​ണാം.​ ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ മി​ക​ച്ച രീ​തി​യി​ൽ സേ​വി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഇ​ന്ത്യ​ൻ സ​മൂ​ഹ​വും പ്ര​ത്യേ​കി​ച്ച് കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. റ​ബി​ലെ ബി​ഷ​പും ഹം​ഗേ​റി​യ​ൻ ഹി​സ്റ്റോ​റി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ്ഥാ​പ​ക​നു​മാ​യ ഹം​ഗേ​റി​യ​ൻ മോ​ൺ​സി​ഞ്ഞോ​ർ വി​ൽ​മോ​സ് ഫ്രാ​ങ്ക്നോ​യി​ക്ക് വേ​ണ്ടി 1895ൽ ​നി​ർ​മി​ച്ച​താ​ണ് ഈ ​കോ​ട്ടേ​ജ്.


ന​വോ​ത്ഥാ​ന ശൈ​ലി​യി​ൽ വാ​സ്തു​ശി​ല്പി​യാ​യ കാ​ർ​ലോ പി​ഞ്ച​ർ​ലെ 1900ക​ളു​ടെ തു​ട​ക്ക​ത്തി​ൽ നി​ർ​മി​ച്ച ഈ ​കെ​ട്ടി​ട്ടം 1950ക​ളി​ൽ അ​ർ​നോ​ൾ​ഡോ മൊ​ണ്ട​ഡോ​റി​യു​ടെ വ​സ​തി​യാ​യി മാ​റി, തു​ട​ർ​ന്ന് 2015 വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ ആ​സ്ഥാ​ന​മാ​യി​രു​ന്നു.