ആ​ന്‍റ​ണി പു​ത്ത​ന്‍​പു​ര​യ്ക്ക​ലി​ന്‍റെ പു​സ്ത​കം പ്ര​കാ​ശ​ന​ത്തി​ന്
Wednesday, November 27, 2024 5:23 PM IST
ജോ​ബി ആ​ന്‍റ​ണി
വി​യ​ന്ന: ആ​ന്‍റ​ണി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ എ​ഴു​തി​യ ആ​ന്ത​രി​ക മൗ​നം: ന​മ്മു​ടെ അ​സ്തി​ത്വ സാ​രാം​ശം എ​ന്ന പു​സ്ത​കം പ്ര​കാ​ശ​ന​ത്തി​ന് ത​യാ​റാ​യി. ആ​ല​പ്പു​ഴ​യി​ലു​ള്ള സ്‌​കൂ​ള്‍ ഓ​ഫ് ലൈ​ഫ് സ്‌​കി​ല്‍ ആ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

അ​വ​താ​രി​ക എ​ഴു​തി​യി​രി​ക്കു​ന്ന​ത് സു​പ്ര​സി​ദ്ധ സെ​ന്‍ ഗു​രു അ​മാ സ്വാ​മി​യാ​ണ്. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ സ​പ്ത​ഭാ​ഷ നി​ഘ​ണ്ടു ഉ​ള്‍​പ്പെ​ടെ ക​ഴി​ഞ്ഞ വ​ര്‍​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച ഋ​തു​മ​ന്ത്ര​ണ​ങ്ങ​ള്‍ എ​ന്ന പു​സ്ത​ക​വും ആ​ന്‍റ​ണി പു​ത്ത​ന്‍​പു​ര​യ്ക്ക​ലി​ന്‍റേ​താ​യി ഇ​തി​നോ​ട​കം പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ദി​വ​സേ​ന​യെ​ന്നോ​ണം പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളും സാ​ധ്യ​ത​ക​ളും ആ​ധി​കാ​രി​ക​വും അ​ല്ലാ​ത്ത​തു​മാ​യ വി​വ​ര​ങ്ങ​ളു​ടെ ആ​ധി​ക്യം ഓ​രോ​രു​ത്ത​രെ​യും കൈ​യ​ട​ക്കു​ക​യും നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത ചി​ന്ത​ക​ള്‍ മ​നു​ഷ്യ​ന്‍റെ ശാ​രീ​രി​ക​വും മാ​ന​സി​ക​വും വൈ​കാ​രി​ക​വു​മാ​യ സു​സ്ഥി​തി​യെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍


ആ​ന്ത​രി​ക നി​ശ്ച​ല​ത, അ​ല്ലെ​ങ്കി​ല്‍ ആ​ന്ത​രി​ക മൗ​ന​ത്തി​നു വ്യ​ക്തി ജീ​വി​ത​ത്തി​ല്‍ എ​ത്ര​മാ​ത്രം സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്ന് മ​ന​ശാ​സ്ത്ര പ​ഠ​ന​ങ്ങ​ളു​ടെ​യും സി​രാ​വി​ജ്ഞാ​നീ​യ പ്ര​ബോ​ധ​ങ്ങ​ളു​ടെ​യും വെ​ളി​ച്ച​ത്തി​ല്‍ അ​റി​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് വേ​ണ്ടി​യാ​ണ് ഈ ​പു​സ്ത​കം.

കാ​ലാ​ന്ത​ര​ങ്ങ​ളി​ല്‍ മ​നു​ഷ്യ​ര്‍​ക്ക് ന​ഷ്ട​മാ​യ ഉ​ള്‍​ബോ​ധ​ത്തെ എ​ങ്ങ​നെ ഒ​രാ​ള്‍​ക്ക് വീ​ണ്ടെ​ടു​ക്കു​വാ​ന്‍ ക​ഴി​യു​മെ​ന്ന ചോ​ദ്യ​ത്തി​നു​ള്ള എ​ല്ലാ ഉ​ത്ത​ര​ങ്ങ​ളും ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ ആന്‍റ​ണി പു​ത്ത​ന്‍​പു​രയ്​ക്ക​ല്‍ ന​ല്‍​കു​ന്നു​ണ്ട്. കൂ​ടു​ത​ല്‍ സം​തൃ​പ്ത​വും സ​ന്തു​ലി​ത​വു​മാ​യ ഒ​രു ജീ​വി​ത​ത്തെ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ആ​ശ​യ​ങ്ങ​ളു​മാ​ണ് ഈ ​ഗ്ര​ന്ഥ​ത്തി​ന്‍റെ ര​ത്‌​ന​ചു​രു​ക്കം.