ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഒ​രു​ക്കു​ന്ന ധ്യാ​നം വ്യാ​ഴാ​ഴ്ച മു​ത​ൽ
Saturday, May 4, 2024 12:01 PM IST
അപ്പച്ചൻ കണ്ണഞ്ചിറ
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി "പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക ധ്യാ​നം' സം​ഘ​ടി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച (മേ​യ് ഒ​ന്പ​ത്) മു​ത​ൽ 19 വ​രെ ഒ​രു​ക്കു​ന്ന ഓ​ൺ​ലൈ​ൻ റി​ട്രീ​റ്റി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ നേ​തൃ​ത്വം വ​ഹി​ക്കും.

"ക​ർ​ത്താ​വി​ന്‍റെ ആ​ത്മാ​വ് എ​ന്‍റെ​മേ​ൽ ഉ​ണ്ട്. ദ​രി​ദ്ര​രെ സു​വി​ശേ​ഷം അ​റി​യി​ക്കു​വാ​ൻ അ​വി​ടു​ന്ന് എ​ന്നെ അ​ഭി​ഷേ​കം ചെ​യ്തി​രി​ക്കു​ന്നു' ലു​ക്കാ 4:18.

ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യ എ​സ്എ​ച്ച്, റ​വ.​ഡോ. ടോം ​ഓ​ലി​ക്ക​രോ​ട്ട്, റ​വ.​ഫാ.​ജോ മൂ​ല​ച്ചേ​രി വി​സി, ഫാ. ​ജെ​യിം​സ് കോ​ഴി​മ​ല, ഫാ. ​ജോ​യ​ൽ ജോ​സ​ഫ്, ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട്, ഫാ. ​ഇ​ഗ്‌​നേ​ഷ്യ​സ് കു​ന്നും​പു​റ​ത്ത് ഒ​സി​ഡി,

ഫാ. ​ഷൈ​ജു ക​റ്റാ​യ​ത്ത്, റ​വ.​ഫാ. സെ​ബാ​സ്റ്റ്യ​ൻ വെ​ള്ള​മ​ത്ത​റ, ഫാ. ​ജോ​ൺ വെ​ങ്കി​ട്ട​ക്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ർ​ക്കി സി​എം​ഐ, ഫാ. ​ജോ​ജോ മ​ഞ്ഞ​ളി സി​എം​ഐ തു​ട​ങ്ങി​യ അ​ഭി​ഷി​ക്ത ധ്യാ​ന​ഗു​രു​ക്ക​ൾ വി​വി​ധ ദി​ന​ങ്ങ​ളി​ലാ​യി തി​രു​വ​ച​ന ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം വ​ഹി​ക്കും.

ചി​ന്ത​യി​ലും പ്ര​വ​ർ​ത്തി​യി​ലും ശു​ശ്രൂ​ഷ​ക​ളി​ലും കൃ​പ​ക​ളു​ടെ​യും ന​ന്മ​യു​ടെ​യും ക​രു​ണാ​ദ്ര​ത​യു​ടെ​യും അ​നു​ഗ്ര​ഹ വ​ര​ദാ​ന​മാ​ണ് പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​കം. ദൈ​വീ​ക മ​ഹ​ത്വ​വും സാ​ന്നി​ധ്യ​വും അ​നു​ഭ​വി​ക്കു​വാ​നും അ​നു​ക​ര​ണീ​യ​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന​തി​നുമു​ള്ള കൃ​പ​ക​ളു​ടെ ശു​ശ്രൂഷ​ക​ളാ​ണ് ഗ്രെ​യ്റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ധ്യാ​ന പ​ര​മ്പ​ര​യി​ലൂ​ടെ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

വ്യാഴാഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഓ​ൺ​ലൈ​ൻ പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക ധ്യാ​നം വൈ​കു​ന്നേ​രം 7.30 മ​ണി​ക്ക് ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച്‌ പ്രെ​യ്‌​സ് & വ​ർ​ഷി​പ്പ്, തി​രു​വ​ച​ന ശു​ശ്രൂ​ഷ, ആ​രാ​ധ​ന തു​ട​ർ​ന്ന് സ​മാ​പ​ന ആ​ശീ​ർ​വാ​ദ​ത്തോ​ടേ രാ​ത്രി ഒ​മ്പ​തിന് അ​വ​സാ​നി​ക്കും.

ദൈ​വീ​ക​മാ​യ പ്രീ​തി​യും കൃ​പ​യും ആ​ർ​ജ്ജി​ക്കു​വാ​നും അ​വി​ടു​ത്തെ സ​ത്യ​വും നീ​തി​യും മ​ന​സി​ലാ​ക്കു​വാ​നും അ​നു​ഗ്ര​ഹ വേ​ദി​യാ​കു​ന്ന പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക ധ്യാ​ന​ത്തി​ൽ പ​ങ്കുചേ​രു​വാ​ൻ എല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​നോ​ജ് - 078488 08550 , മാ​ത്ത​ച്ച​ൻ - 079156 02258 (evangelisation@csmegb.org).

സൂം ​ഐ​ഡി: 5972206305 , പാ​സ്കോ​ഡ് - 1947. Date & Time: May 9th to 19th From 19:30 -21:00.