മറിയാമ്മ തോമസ് അന്തരിച്ചു
പി.പി. ചെറിയാൻ
Wednesday, January 22, 2025 11:56 AM IST
എടത്വ: വടശേരിക്കര തകടിയിൽ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (കൊച്ചുമാരിയമ്മ - 95) അന്തരിച്ചു. എടത്വയിലെ മണപ്പറമ്പിൽ കുടുംബാംഗമാണ് പരേതനായ കോശി വർക്കിയുടെയും പരേതയായ അന്നമ്മ വർക്കിയുടെയും മകളാണ്.
ചിറ്റാർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിലെയും തുടർന്ന് അമല്ലൂർ സെഹിയോൻ മാർത്തോമ്മാ പള്ളിയിലെ അംഗമായിരുന്നു. ഡാളസിലെ പ്രമുഖ അഭിഭാഷകനും ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച അംഗവുമായ ലാൽ വർഗീസിന്റെ ഭാര്യാ മാതാവാണ് പരേത.
ചിറ്റാർ ഗവൺമെന്റ് സ്കൂളിൽ 25 വർഷത്തിലധികം സേവനമനുഷ്ഠിച്ചതുൾപ്പെടെ 1985ൽ വിരമിക്കുന്നതിനുമുമ്പ് വിവിധ സ്കൂളുകളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു.
മക്കൾ: മേരി ലാൽ വർഗീസ് (കൊച്ചുമോൾ, ഡാളസ്), മോളി ഈപ്പൻ (മഞ്ചാടി, തിരുവല്ല), സൂസൻ മാമ്മൻ (ജോളി, തിരുവനന്തപുരം), ഷെർലി വർഗീസ് (ഡാളസ്).
മരുമക്കൾ: അഡ്വ. ലാൽ വർഗീസ് (ഡാളസ്), പരേതനായ സി.ഇ. ഈപ്പൻ (ചിറയിൽകണ്ടത്തിൽ, നെടുമ്പ്രം), മാമ്മൻ ജോസഫ് (ടോബി, തിരുവനന്തപുരം), ആബേൽ വർഗീസ് (ഡാളസ്).
ശനിയാഴ്ച തിരുവല്ലയിലെ അമല്ലൂർ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ സംസ്കാര ശുശ്രൂഷ നടക്കും.
കൂടുതൽ വിവരങ്ങൾക്കു: ലാൽ വർഗീസ് - 214 695 5607.