ട്രംപിന് ആശംസ നേർന്ന് എബി തോമസ്
Monday, January 20, 2025 5:26 PM IST
ഡാളസ്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ചുമതലയേൽക്കുന്ന ഡോണൾഡ് ട്രംപിന് ആശംസ നേർന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എബി തോമസ്.
ലോക രാഷ്ട്രങ്ങളുടെ ഇടയിൽ അമേരിക്കയുടെ അന്തസും അഭിമാനവും കാത്ത് സൂക്ഷിക്കുവാനും സമാധാനം ഉറപ്പാക്കുവാനും പ്രസിഡന്റിന് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.