ഒരുമിച്ചു നീങ്ങാം; ട്രംപിന് ആശംസ നേർന്ന് മോദി
Tuesday, January 21, 2025 12:24 PM IST
ന്യൂഡൽഹി: 47-ാമത് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡോണൾഡ് ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവും തുടരണമെന്നു പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
"തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണൾഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങൾ. രണ്ട് രാജ്യങ്ങളുടെയും ഒരുമിച്ച് ഒന്നായുള്ള പ്രവര്‍ത്തനങ്ങൾ ഭാവിയിലും തുടരാൻ ഒരിക്കൽ കൂടി ഞാൻ ആഗ്രിക്കുന്നു.
രണ്ട് രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാനും പുതിയതും മികച്ചതുമായ ലോകത്തിന് രൂപം നൽകാനും ഒരുമിച്ചു പ്രവര്‍ത്തിക്കാം. വിജയകരമായ മറ്റൊരു ഭരണകാലം ഉണ്ടാകട്ടെയെന്നും ആശംസിക്കുന്നു'- എന്നിങ്ങനെയാണു കുറിപ്പിലുള്ളത്.
ക്യാപിറ്റോൾ മന്ദിരത്തിൽ ഇന്നലെ രാത്രി നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുത്തിരുന്നു. ട്രംപിനായുള്ള പ്രധാനമന്ത്രി മോദിയുടെ കത്ത് ജയശകങ്കർ കൈമാറിയതായാണു റിപ്പോർട്ട്.