കലിഫോർണിയയിലെ കാട്ടുതീ ദുരിതബാധിതർക്ക് ഒറ്റത്തവണ ധനസഹായമായി 770 ഡോളർ നൽകും
പി .പി. ചെറിയാൻ
Monday, January 20, 2025 7:48 AM IST
കലിഫോർണിയ: കലിഫോർണിയയിലെ കാട്ടുതീ ദുരിതബാധിതർക്ക് ഫെഡറൽ പിന്തുണ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രസിഡന്റ് ജോ ബൈഡൻ 770 ഡോളർ ഒറ്റത്തവണ ധനസഹായം പ്രഖ്യാപിച്ചു.
തീപിടിത്തം അവസാനിക്കുന്നതുവരെ ദുരിതബാധിതരെ സഹായിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നില്ല. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഇപ്പോൾ അവർക്ക് സഹായം നൽകുന്നു.
ഈ തീപിടിത്തത്തിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് 770 ഡോളറിന്റെ ഒറ്റത്തവണ പേയ്മെന്റ് ലഭിക്കും. അതു ഉപയോഗിച്ച് ആവശ്യസാധനങ്ങൾ അവർക്ക് വാങ്ങാം എന്ന് ബൈഡൻ പറഞ്ഞു.
ഏകദേശം 6,000 ദുരിതബാധിതർ ഇതിനകം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 5.1 മില്യൻ ഡോളറിന്റെ നഷ്ടം ഉണ്ടായതായി വിലയിരുത്തുന്നു.
പസഫിക് പാലിസേഡിലെ കാട്ടുതീ 14 ശതമാനവും പസഡെനയിൽ 33 ശതമാനവും വെഞ്ചുറയിൽ 100 ശതമാനവും നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.