കൊ​ല്ലം: ജോ​ലി ന​ഷ്‌​ട​പ്പെ​ട്ട് വി​സ പു​തു​ക്കാ​ൻ ക​ഴി​യാ​തെ നി​യ​മ​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട പ്ര​വാ​സി​യാ​യ കൊ​ല്ലം സ്വ​ദേ​ശി​നി​ക്ക് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ കൈ​ത്താ​ങ്ങ്.

നി​യ​മ​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ടു ബു​ദ്ധി​മു​ട്ടി​യ കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ചി​ത്ര​യ്ക്ക് കെ​പി​എ ചാ​രി​റ്റി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​രു​ടെ താ​മ​സ സ്ഥ​ല​ത്ത് ഫു​ഡ് കി​റ്റെ​ത്തി​ച്ച് ന​ൽ​കു​ക​യും തു​ട​ർ​ന്ന് നി​യ​മ​സ​ഹാ​യ​വും വി​സ പ്ര​ശ്ന​ങ്ങ​ളും തീ​ർ​ത്തു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള വി​മാ​ന യാ​ത്രാ​ടി​ക്ക​റ്റും കൈ​മാ​റി.


കെ​പി​എ ട്രെ​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, ചാ​രി​റ്റി വിം​ഗ് ക​ൺ​വീ​ന​ർ​മാ​രാ​യ സ​ജീ​വ് ആ​യൂ​ർ, നി​ഹാ​സ് പ​ള്ളി​ക്ക​ൽ, ന​വാ​സ് കു​ണ്ട​റ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു ആ​ർ. പി​ള്ള, ഷ​മീ​ർ സ​ലിം, റെ​ജി​മോ​ൻ, ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സ​ലാം മ​മ്പാ​ട്ടു​മൂ​ല എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.