പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ ബിസിനസ് ക്ലിനിക്ക്
Wednesday, December 11, 2024 3:32 PM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററി (എന്‍ബിഎഫ്സി) ന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി സൗജന്യ ബിസിനസ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു.
താത്പര്യമുള്ളവര്‍ ഈ മാസം 21ന് മുന്‍പായി എന്‍ബിഎഫ്സിയിൽ ഇ-മെയിൽ/ഫോൺ മുഖേന പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471 2770534/ 8592958677, ഇമെയിൽ: znbfc.coordinator @gmail.com.
പ്രവാസികള്‍ക്കും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും ബിസിനസ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും സഹായം നൽകുന്നതിനായാണ് ബിസിനസ് ക്ലിനിക്ക് നടത്തുന്നത്.