സൗദിയിൽ ഡോക്ടർമാർക്ക് അവസരം
Thursday, December 12, 2024 11:53 AM IST
തിരുവനന്തപുരം: കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളിൽ ഡോക്ടർമാരെ (കൺസൽട്ടന്റ്/സ്പെഷലിസ്റ്റ്) റിക്രൂട്ട് ചെയ്യുന്നു.
ഡിസംബർ 23 മുതൽ 26 വരെ നടത്തുന്ന ഓൺലൈൻ അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്, അപേക്ഷകർ എംബിബിഎസ് കൂടാതെ എംഎസ്/എംഡി/ഡിഎൻബി യോഗ്യതയുള്ളവരും ഏതെങ്കിലും മേഖലയിൽ മൂന്നുവർഷത്തെ കൺസൽട്ടൻസി/സ്പെഷലിസ്റ്റ്/തൊഴിൽപരിചയമുള്ളവരും ആയിരിക്കണം.
ഡേറ്റഫ്ലോയും പ്രോമെട്രിക്കും ഉണ്ടായിരിക്കണം. പ്രായം 55 വയസിനുതാഴെ. ശമ്പളം: ആരോഗ്യമന്ത്രാലയത്തിന്റെ നിബന്ധനകൾക്ക് വിധേയം. വീസ, താമസസൗകര്യം, എയർ ടിക്കറ്റ്, ഇൻഷ്വറൻസ് എന്നിവ സൗജന്യം.
ഫോട്ടോ പതിച്ച ബയോഡേറ്റ ആധാർ കാർഡ്, ഡിഗ്രി, പിജി, രജിസ്ട്രേഷൻ, തൊഴിൽപരിചയം, ഡേറ്റഫ്ലോ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ, ഒരുവർഷത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്പോർട്ട് എന്നിവ സഹിതം ഈ മാസം 20നു മുന്പായി GCC@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം.
പൂർണമായ രേഖകൾ സമർപ്പിക്കാത്തവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.odepc.kerala.gov.in. ഫോൺ: 0471- 2329440/41/42/45/6238514446.