ക​ലാ​കാ​ര​നു ജാ​തിചി​ന്ത പാ​ടി​ല്ല: മ​ന്ത്രി ഗ​ണേ​ഷ്‌​കു​മാ​ര്‍
Saturday, April 20, 2024 1:32 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ക​ലാ​കാ​ര​നു ജാ​തിചി​ന്ത പാ​ടി​ല്ലെ​ന്നും ഹി​ന്ദു​വാ​ണെ​ന്ന് പ​റ​യു​ക​യും ഇ​ത​രമ​ത​സ്ഥ​ര്‍​ക്കു ദോ​ഷ​ക​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ഒ​രു​ങ്ങു​ന്ന​തും ശ​രി​യ​ല്ലെ​ന്നു ഗ​താ​ഗ​തമ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍.

തൃ​ശൂ​ര്‍ ലോ​ക്‌​സ​ഭാ​മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​എ​സ്. സു​നി​ല്‍​കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണാ​ര്‍​ഥം എ​ല്‍​ഡി​എ​ഫ് പൊ​റ​ത്തി​ശേ​രി മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃത്വ​ത്തി​ല്‍ ക​ണ്ടാ​രം​ത​റ മൈ​താ​നി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യും പൊ​തു​യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്‍റെ സി​നി​മ കാ​ണാ​ന്‍ എ​ല്ലാ​വ​രും വ​ര​ണ​മെ​ന്നു പ​റ​യു​ന്ന ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി താ​ന്‍ ഹി​ന്ദു​വാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​യാ​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ഹി​ന്ദു​ക്ക​ള്‍മാ​ത്രം ക​ണ്ടാ​ല്‍ മ​തി​യോ? എ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പി​ലാ​ക്കു​മെ​ന്നു പ​റ​ഞ്ഞി​ട്ട് ഇ​ഫ്താ​ര്‍ വി​രു​ന്നി​നു പോ​യ​തി​നെ താ​ന്‍ ക​ളി​യാ​ക്കി​യെ​ന്നാ​ണ് ഇ​യാ​ളു​ടെ വി​ഷ​മം. ബോ​ധ​മു​ള്ള എ​ല്ലാ​വ​രും ഇ​യാ​ളെ ഇ​തി​ന്‍റെ പേ​രി​ല്‍ പ​രി​ഹ​സി​ച്ച​താ​ണ്.

പൗ​ര​ത്വ​ത്തി​ന്‍റെയും സി​വി​ല്‍​കോ​ഡിന്‍റെയും കാ​ര്യം പ​റ​യു​ക​യും ര​ണ്ടു വ​ഞ്ചി​യി​ല്‍ ച​വി​ട്ടാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന ത​ട്ടി​പ്പ് കേ​ര​ള​ത്തി​ല്‍ ന​ട​ക്കി​ല്ല. സി​നി​മാരം​ഗ​ത്ത് ന​ട​ന്‍ ഇ​ന്ന​സെ​ന്‍റിനെപ്പോലെ എ​ല്ലാ​വ​രും നി​ഷ്‌​ക​ള​ങ്ക​ര​ല്ല. നാ​ട്ടു​കാ​രു​ടെ മു​ന്നി​ലു​ള്ള അ​ഭി​ന​യം ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി നി​റു​ത്ത​ണം. ചാ​രി​റ്റി എ​ന്നുപ​റ​ഞ്ഞ് ജ​ന​ങ്ങ​ളെ പ​റ്റി​ക്ക​രു​ത്. വേ​ണ്ടി വ​ന്നാ​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്തുവി​ടു​മെ​ന്നും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​തു മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഗ​ണേ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് പി​ള​ര്‍​ത്തി ഡി​ഐ​സി​യും പി​ന്നീ​ട് എ​ന്‍​സി​പി​യി​ലും ചേ​ര്‍​ന്ന് ഒ​ടു​വി​ല്‍ കാ​ലുപി​ടി​ച്ച് കോ​ണ്‍​ഗ്ര​സി​ല്‍ തി​രി​ച്ചെ​ത്തി​യ ക​ക്ഷി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ഒ​രേ തൂ​വ​ല്‍​പ്പക്ഷി​ക​ളാ​ണ് യു​ഡി​എ​ഫും ബി​ജെ​പി​യും. ബി​ജെ​പി​യെ ഭ​യ​ന്നാ​ണ് കോ​ണ്‍​ഗ്ര​സു​കാ​ര​ന്‍ ജീ​വി​ക്കു​ന്ന​ത്.
വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ സ്വ​ന്തം പാ​ര്‍​ട്ടിപ​താ​ക ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ലീ​ഗ് അ​ണി​ക​ള്‍ എ​ന്നും മ​ന്ത്രി ഗ​ണേ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ല്‍ പൊ​റ​ത്തി​ശേ​രി മേ​ഖ​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ര്‍.​എ​ല്‍. ജീ​വ​ന്‍​ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ എം​എ​ല്‍​എ പ്ര​ഫ കെ.​യു. അ​രു​ണ​ന്‍, എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ വി.​എ. മ​നോ​ജ് കു​മാ​ര്‍, ടി.​കെ. സു​ധീ​ഷ്, പി. ​മ​ണി, ടി.​കെ. വ​ർഗീ​സ്, അ​ഡ്വ. പി.​ജെ. ജോ​ബി, എം.​ബി. രാ​ജു മാ​സ്റ്റ​ര്‍, ഗി​രീ​ഷ്, ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍.​എ​ല്‍. ശ്രീ​ലാ​ല്‍, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അം​ബി​ക പ​ള്ളി​പ്പു​റ​ത്ത്, സി.​സി. ഷി​ബി​ന്‍, ജി​ഷ ജോ​ബി, എ.​എ​സ്. സ​ഞ്ജ​യ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.