കേ​ന്ദ്ര സേ​ന റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി
Friday, April 19, 2024 1:48 AM IST
വ​ട​ക്കാ​ഞ്ചേ​രി: റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളു​ണ്ടെ​ന്ന കേ​ന്ദ്ര ഇ​ൻ്റി​ല​ജ​ൻ​സ് റി​പ്പോ​ർ​ട്ടി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര സാ​യു​ധ സേ​ന​യും വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സും സം​യു​ക്ത​മാ​യി വ​ട​ക്കാ​ഞ്ചേ​രി ടൗ​ണി​ൽ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. ഓ​ട്ടു​പാ​റ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം സ​മാ​പി​ച്ചു. തു​ട​ർ​ന്ന് കു​മ്പ​ള​ങ്ങാ​ട് സെ​ന്‍റ​റി​ലും റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന മേ​ഖ​ല​യി​ല്‍ കേ​ന്ദ്ര​സേ​ന റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി. പ്ര​ശ്നബാ​ധി​ത ബൂ​ത്തു​ക​ളാ​യ ക​ട​ങ്ങോ​ട്, പാ​റ​പ്പു​റം, ഇ​യ്യാ​ൽ, ചി​റ്റി​ല​ങ്ങാ​ട്, വേ​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​രു​മ​പ്പെ​ട്ടി എ​സ്​ഐ സി. ​ശ്രീ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​സ​ഗു​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. വേ​ലൂ​ർ ത​ണ്ടി​ലം റോ​ഡി​ൽ നി​ന്ന് തു​ട​ങ്ങി വേ​ലൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ൾ പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു.