രാജ്യം ​ത​ക​ര്‍​ക്ക​ല​ല്ല, രാ​ജ്യനി​ര്‍​മാ​ണ​മാ​ണ് ഇ​ന്ത്യാമു​ന്ന​ണി​യു​ടെ ല​ക്ഷ്യം: കു​ഞ്ഞാ​ലി​ക്കുട്ടി
Friday, April 19, 2024 1:48 AM IST
ചാ​വ​ക്കാ​ട്: രാ​ജ്യം ത​ക​ര്‍​ക്ക​ല​ല്ല ബിജെപി ​ഭ​ര​ണ​കൂ​ടം ത​ക​ര്‍​ത്ത ഇ​ന്ത്യാ രാ​ജ്യ​ത്തി​ന്‍റെ നി​ര്‍​മാ​ണ​മാ​ണ് ഇ​ന്ത്യാ​മു​ന്ന​ണി​യു​ടെ ല​ക്ഷ്യ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി പി.കെ. കു​ഞ്ഞാ​ലി​ക്കുട്ടി.

കെ. ​മു​ര​ളീ​ധ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ന്ന​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് യുഡിഎ​ഫ് ക​മ്മി​റ്റി എ​ട​ക്ക​ഴി​യൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പൊ​തുയോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക​ത്തി​ന്‍റെ പ്ര​ശം​സ പി​ടി​ച്ചുപ​റ്റി​യ യുപിഎ ​സ​ര്‍​ക്കാ​രിന്‍റെ ഭ​ര​ണം ത​ക​ര്‍​ത്തെ​റി​ഞ്ഞാ​ണ് വ​ര്‍​ഗീ​യ ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ടമായ ബിജെപി ​അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്.

ഇ​ന്ത്യാ​മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലേ​റി​യാ​ല്‍ പൗ​ര​ത്വ​ബി​ല്‍ അ​റ​ബി​ക്ക​ട​ലി​ല്‍ വ​ലി​ച്ചെ​റി​യുമെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം ​കു​ഞ്ഞി​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷി​ബു മീ​രാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​ഡിഎ​ഫ് നേ​താ​ക്ക​ളാ​യ സി.എ​ച്ച്. റ​ഷീ​ദ്, ഒ. അ​ബ്ദു​റ​ഹി​മാ​ന്‍കു​ട്ടി, സി.എ. മു​ഹ​മ്മ​ദ് റ​ഷീ​ദ്, ആ​ര്‍.വി. അ​ബ്ദു​ല്‍ റ​ഹീം, ഇ. ​പി. ക​മ​റു​ദ്ധീ​ന്‍, കെ.എ. ഹാ​റൂ​ന്‍ റ​ഷീ​ദ്, എം.വി. ഹൈ​ദ്ര​ലി, ആ​ര്‍.പി. ബ​ഷീ​ര്‍, ഐ. ​പി. രാ​ജേ​ന്ദ്ര​ന്‍, ടി.കെ. ഉ​സ്മാ​ന്‍, പി.വി. ഉ​മ്മ​ര്‍ കു​ഞ്ഞി, കെ.​വി.​ ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.