ലോ​റി മ​റി​ഞ്ഞു, റോ​ഡ് മു​ഴു​വ​ൻ തേ​ങ്ങ
Saturday, April 20, 2024 4:51 AM IST
അ​ങ്ക​മാ​ലി: എം​സി റോ​ഡ് ആ​രം​ഭി​ക്കു​ന്നി​ട​ത്ത് എ​ല്‍​എ​ഫ് ആ​ശു​പ​ത്രി ജം​ഗ്ഷ​ന് മു​ന്പാ​യി മാ​ഞ്ഞാ​ലി ബി​രി​യാ​ണി ക​ട​യു​ടെ മു​ന്നി​ല്‍ ഒ​രു ലോ​ഡ് നാ​ളി​കേ​ര​വു​മാ​യി പോ​യ മി​നി ലോ​റി മ​റി​ഞ്ഞ് റോ​ഡ് ബ്ലോ​ക്കാ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി 10.45 നാ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്.

സ​മീ​പ​ത്തു​ള്ള​വ​ർ റോ​ഡി​ലി​റ​ങ്ങി നാ​ളി​കേ​രം ശേ​ഖ​രി​ച്ച് മാ​റ്റി ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കി. പാ​ല​ക്കാ​ട് നി​ന്നും തേ​ങ്ങു​മാ​യി കാ​ല​ടി ഭാ​ഗ​ത്തേ​ക്ക് പോ​യ വാ​ഹ​ന​മാ​ണ് റോ​ഡി​ൽ മ​റി​ഞ്ഞ​ത്.