ട്രൈ​ബോ ഇ​ലക്‌ട്രി​ക് നാ​നോ​ ജ​ന​റേ​റ്റ​റു​ക​ൾ നി​ർ​മി​ക്കാ​ൻ കു​സാ​റ്റി​ന് പേറ്റന്‍റ്
Saturday, April 20, 2024 4:51 AM IST
ക​ള​മ​ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ട്രൈ​ബോ ഇ​ലക്‌ട്രിക് നാ​നോ​ ജ​ന​റേ​റ്റ​റു​ക​ൾ നി​ർ​മി​ക്കാ​ൻ പേ​റ്റ​ൻ​റ് ല​ഭി​ച്ചു.​ ഓ​സ്ട്രേ​ലി​യ​യി​ലെ ഫ്ലി​ൻ​ഡേ​ഴ്സ് സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് കു​സാ​റ്റി​ലെ ഇന്‍റർ-​യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ നാ​നോ മെ​റ്റീ​രി​യ​ൽ​സ് ആ​ൻ​ഡ് ഡി​വൈ​സ​സ് (ഐ​യു​സി​എ​ൻ​ഡി) ഡ​യ​റ​ക്ട​ർ​ക്കും,

പോ​ളി​മ​ർ സ​യ​ൻ​സ് ആ​ൻ​ഡ് റ​ബ​ർ ടെ​ക്നോ​ള​ജി വ​കു​പ്പി​ലെ പ്ര​ഫ​സ​ർ ഡോ.​ ഹ​ണി ജോ​ണി​നുമാണ് സ്പാ​ർ​ക്ക് (സ്കീം ​ഫോ​ർ പ്ര​മോ​ഷ​ൻ ഓ​ഫ് അ​ക്കാ​ദ​മി​ക് ആ​ൻ​ഡ് റി​സ​ർ​ച്ച് കൊ​ളാ​ബ​റേ​ഷ​ൻ) പ​ദ്ധ​തി അ​നു​വ​ദി​ച്ച​ത്.

ത​ത്സ​മ​യ ആ​രോ​ഗ്യ നി​രീ​ക്ഷ​ണ​ത്തി​നും, കാ​റ്റി​ൽ നി​ന്നും ശ​രീ​ര ച​ല​ന​ങ്ങ​ളി​ൽ നി​ന്നും ഊ​ർ​ജം ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യി പ​രി​സ്ഥി​തി സൗ​ഹൃ​ദ റ​ബ്ബ​ർ നാ​നോ​കം​പോ​സി​റ്റു​ക​ളെ ട്രൈ​ബോ​ഇ​ല​ക്‌​ട്രി​ക് നാ​നോ ജ​ന​റേ​റ്റ​റു​ക​ളാ​യി (TENGs) വി​ക​സി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യ്ക്കാ​ണ് പേ​റ്റ​ന്‍റ് ല​ഭി​ച്ച​ത്.

കൂ​ടാ​തെ, ല​ഭ്യ​മാ​യ ജ​ല​സ്രോ​ത​സു​ക​ളും 2 D നാ​നോ മെ​റ്റീ​രി​യ​ലു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഇ​ല​ക്ട്രോ​ കാ​റ്റ​ലി​സ്റ്റു​ക​ളും ഉ​പ​യോ​ഗി​ച്ച് ജ​ല വി​ഭ​ജ​ന​ത്തി​ലൂ​ടെ ഹൈ​ഡ്ര​ജ​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഇ​ല​ക്ട്രോ​കെ​മി​ക്ക​ൽ സെ​ല്ലു​ക​ളു​മാ​യി ടിഇഎ​ൻജിക​ളെ സം​യോ​ജി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ഭാ​വി​യി​ലെ ഹൈ​ഡ്ര​ജ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ കാ​ർ​ബ​ണി​ന്‍റെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് നാ​നോ ജ​ന​റേ​റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് സു​സ്ഥി​ര ഹ​രി​ത ഹൈ​ഡ്ര​ജ​ൻ ഊ​ർ​ജം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് ആ​ഗോ​ള​ത​ല​ത്തി​ൽ ഈ ​ഗ​വേ​ഷ​ണം പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു.