‘എ​ന്‍റെ പാ​ട്ട് ’പി. ​ജ​യ​ച​ന്ദ്ര​ന്‍റെ പാ​ട്ടു​ക​ളു​ടെ ഗാ​ന​മേ​ള 23ന്
Saturday, April 20, 2024 4:19 AM IST
കൊ​ച്ചി: ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ ബീ​മി​ന്‍റെ​യും എ​റ​ണാ​കു​ളം ക​ര​യോ​ഗ​ത്തി​ന്‍റെ​യും കൊ​ച്ചി​യി​ലെ സം​ഗീ​ത കൂ​ട്ടാ​യ്മ​യാ​യ രാ​ഗാ​വി​ഷ്‌​കാ​റി​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​ഗാ​വി​ഷ്‌​കാ​റി​ലെ പ്ര​ഗ​ത്ഭ ഗാ​യ​ക​ര്‍ ഒ​രു​ക്കു​ന്ന , പി. ​ജ​യ​ച​ന്ദ്ര​ന്‍റെ മ​നോ​ഹ​ര ഗാ​ന​ങ്ങ​ളു​ടെ പു​ന​ര​വ​ത​ര​ണം "എ​ന്‍റെ പാ​ട്ട് ' 23ന് ​വൈ​കി​ട്ട് ആ​റി​ന് എ​റ​ണാ​കു​ളം ടി​ഡി​എം ഹാ​ളി​ല്‍ അ​ര​ങ്ങേ​റും.

ബീം, ​ക​ര​യോ​ഗം, രാ​ഗാ​വി​ഷ്‌​കാ​ര്‍ എ​ന്നി​വ​യി​ലെ അം​ഗ​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി വാ​ട്‌​സാ​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത ഗാ​ന​ങ്ങ​ളാ​ണ് "എ​ന്‍റെ പാ​ട്ടി ' ല്‍ ​ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

മി​ക​ച്ച വാ​ദ്യ ക​ലാ​കാ​ര്‍ ഒ​രു​ക്കു​ന്ന 10 പീ​സ് ഓ​ര്‍​ക്ക​സ്ട്ര​യു​ടെ അ​ക​മ്പ​ടി​യോ​ടെ അ​ര​ങ്ങേ​റു​ന്ന ഗാ​ന​മേ​ള​യി​ല്‍ രാ​ഗാ​വി​ഷ്‌​കാ​റി​ലെ ഗാ​യ​ക​ര്‍​ക്കു പു​റ​മെ ഗ​സ്റ്റ് ഗാ​യ​ക​രും ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ക്കും. പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ന്‍ ബി​ജി​ബാ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ബീ​മി​ന്‍റെ 480- ാമ​ത് പ്ര​തി​മാ​സ പ​രി​പാ​ടി​യാ​ണി​ത്.