തൃ​ക്കാ​ക്ക​ര​യി​ലും വൈ​പ്പി​നി​ലും രാ​ധാ​കൃ​ഷ്ണ​ൻ
Saturday, April 20, 2024 4:19 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം തൃ​ക്കാ​ക്ക​ര​യി​ലും വൈ​പ്പി​നി​ലു​മാ​യി​രു​ന്നു. സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ ദേ​ശീ​യ ത​ല​ത്തി​ല്‍ 174ാം റാ​ങ്ക് നേ​ടി​യ അ​മൃ​ത എ​സ്. സു​രേ​ഷി​നെ തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​ന​ത്തി​നി​ട​യി​ല്‍ വെ​ണ്ണ​ല​യി​ലെ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചു.

പൊ​ക്കാ​ളം ശി​വ​പാ​ര്‍​വ​തി ക്ഷേ​ത്ര സ​ന്ദ​ര്‍​ശ​ന​ത്തോ​ടു കൂ​ടി​യാ​ണ് ഇ​ന്ന​ലെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് പാ​ടി​വ​ട്ടം എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം ഓ​ഫീ​സ്, വെ​ണ്ണ​ല മ​രി​യാ സ​ദ​ന്‍, പ​ട​മു​ക​ള്‍ സെ​ന്‍റ് നി​ക്കോ​ളാ​സ് ച​ര്‍​ച്ച്, ഭാ​ര​ത​മാ​താ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. വൈ​കി​ട്ട് വൈ​പ്പി​ന്‍ മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു. വാ​ഹ​ന പ​ര്യ​ട​നം.

ക​ട​മ​ക്കു​ടി​യി​ല്‍ വാ​ഹ​ന പ​ര്യ​ട​നം ആ​രം​ഭി​ച്ചു. ക​ട​മ​ക്കു​ടി​യി​ലെ ആ​വേ​ശോ​ജ്വ​മാ​യ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം പ​ള്ളി​പ്പാ​ലം ജം​ഗ്ഷ​ന്‍, ബോ​ള്‍​ഗാ​ട്ടി ജം​ഗ്ഷ​ന്‍, ഗോ​ശ്രീ ജം​ഗ്ഷ​ന്‍, വ​ള​പ്പ്, എ​ള​ങ്കു​ന്ന​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ശേ​ഷം പ​ര്യ​ട​നം ഞാ​റ​ക്ക​ല്‍ ആ​ശു​പ​ത്രി പ​ടി​യി​ല്‍ സ​മാ​പി​ച്ചു.