രാ​ജാ​ക്കാ​ട് ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തിന് കൊ​ടി​യേ​റി
Friday, April 26, 2024 3:48 AM IST
രാ​ജാ​ക്കാ​ട്: ശ്രീ​മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ൽ മ​തമൈ​ത്രി​യു​ടെ ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി. ക്ഷേ​ത്രം ത​ന്ത്രി പ​റ​വൂ​ർ രാ​കേ​ഷ് ത​ന്ത്രി​ക​ൾ കൊ​ടി​യേ​റ്റ് ന​ട​ത്തി​യ​പ്പോ​ൾ മ​ത സൗ​ഹാ​ർ​ദ കൂ​ട്ടാ​യ്മാ ഭാ​ര​വാ​ഹി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

2018ലാ​ണ് രാ​ജാ​ക്കാ​ട്ട് മ​ത​സൗ​ഹാ​ർ​ദ്ദ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. യൂ​ണി​യ​ൻ പ്ര​സി​ഡ​ൻ്റ് എം.​ബി. ശ്രീ​കു​മാ​ർ ചെ​യ​ർ​മാ​നും ക്രി​സ്തു​രാ​ജാ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​ജോ​ബി വാ​ഴ​യി​ൽ ക​ൺ​വീ​ന​റു​മാ​യാ​ണ് കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ർ​ച്ചന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡന്‍റ് വി.​എ​സ്. ബി​ജു​വാ​ണ് കോ​-ഓർഡി​നേ​റ്റ​ർ.