രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ പൊ​തുസ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു
Tuesday, April 30, 2024 11:21 PM IST
ക​ട്ട​പ്പ​ന: രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ പൊ​തുസ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്നു. ക​ട്ട​പ്പ​ന സ്കൂ​ൾ ക​വ​ല, ആ​ശ്ര​മം​പ​ടി, ഐ​ടി​ഐ കു​ന്ന് റോ​ഡി​ന്‍റെ ഭാ​ഗ​ത്താ​ണ് വ​ലി​യ​തോ​തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത്.

റോ​ഡി​ൽനി​ന്നു കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ക​ട്ട​പ്പ​ന​യാ​റി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ഇ​തോ​ടെ ക​ട്ട​പ്പ​ന​യാ​ർ മാ​ലി​ന്യ​വാ​ഹി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

നി​ര​വ​ധി ത​വ​ണ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ മേ​ഖ​ല​യി​ൽ മാ​ലി​ന്യം ത​ള്ള​ൽ ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്.​
രാ​ത്രി​യി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി ചാ​ക്കു​കെ​ട്ടു​ക​ളായാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്.

ഹോ​ട്ട​ലു​ക​ളി​ൽനി​ന്നു​ം വീ​ടു​ക​ളി​ൽനി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് റോ​ഡു​വ​ശ​ങ്ങ​ളി​ൽ ത​ള്ളു​ന്ന​ത്.

ഇ​തോ​ടെ ഇ​തു​വ​ഴി മൂ​ക്കു​പൊ​ത്തി യാ​ത്ര ചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് നാ​ട്ടു​കാ​ർ.