വി.​പി. ജോ​ൺ ക​ട്ട​പ്പ​ന ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്
Saturday, April 20, 2024 3:17 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റായി സി​പി​എ​മ്മി​ലെ വി.​പി. ജോ​ണി​നെ എ​തി​രി​ല്ലാ​തെ തെര​ഞ്ഞെ​ടു​ത്തു. എ​ൽ​ഡി​എ​ഫ് ധാ​ര​ണ​പ്ര​കാ​രം 19മാ​സം കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​നും പി​ന്നീ​ടു​ള്ള പ​ത്തൊ​ൻ​പ​ത് മാ​സം സി​പി​ഐ​ക്കും അ​വ​സാ​ന 20 മാ​സം സി​പി​എ​മ്മി​നു​മാ​ണ് പ്ര​സി​ഡ​​ന്‍റ് പ​ദ​വി.​

വ​ള​കോ​ട് ഡി​വി​ഷ​നി​ലെ സിപിഐ ​പ്ര​തി​നി​ധി​യാ​യി​രു​ന്ന എം.​ടി. മ​നോ​ജ്‌ പ്ര​സി​ഡ​ന്‍റ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി രാ​ജിവ​ച്ച​തി​നെത്തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്.​

തെ​ര​ഞ്ഞെ​ടു​പ്പി​ൽനി​ന്ന് കോ​ൺ​ഗ്രസ് വി​ട്ടുനി​ന്ന​തി​നാ​ൽ ഉ​പ്പു​ത​റ ഡി​വി​ഷ​നി​ൽനി​ന്നു​ള്ള വി.​പി. ജോ​ൺ എ​തി​രി​ല്ലാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ൽ​ഡി​എ​ഫ്- ഒന്പത്, യു​ഡി​എ​ഫ്- നാല് എ​ന്നി​ങ്ങ​നെ​യാ​ണ് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല.​

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ടു​ക്കി എ​ൽ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​മ​നോ​ജ്‌ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. വൈ​സ് പ്ര​സിഡന്‍റ് കു​സു​മം സ​തീ​ഷ്, സെ​ക്ര​ട്ട​റി ഇ​ൻ-ചാ​ർ​ജ് സ​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.