ക​ന​ത്ത ചൂ​ടി​ലും വി​ശ്ര​മ​മി​ല്ലാ​തെ സ്ഥാ​നാ​ർ​ഥി​ക​ൾ : കോ​ത​മം​ഗ​ല​ത്ത് ആ​വേ​ശം വി​ത​റി ഡീ​ൻ കുര്യാക്കോസ്
Friday, April 19, 2024 12:29 AM IST
തൊ​ടു​പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​നു കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ല​ഭി​ച്ച​ത് ആ​വേ​ശ​ക​ര​മാ​യ വ​ര​വേ​ൽ​പ്പ്. പ​ര്യ​ട​ന പ​രി​പാ​ടി മു​ൻ മ​ന്ത്രി ടി.​യു.​ കു​രു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി.​ കോ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷി​ബു തെ​ക്കും​പു​റം, എം.​ഡി.​ അ​ർ​ജു​ന​ൻ, കെ.​പി.​ ബാ​ബു, പി.​പി.​ ഉ​തു​പ്പാ​ൻ, ഷ​മീ​ർ പ​ന​ക്ക​ൻ, ബാ​ബു ഏ​ലി​യാ​സ്, എം.​എ​സ്.​ എ​ൽ​ദോ​സ്, അ​ബു മൊ​യ്തീ​ൻ, അ​നൂ​പ് കാ​സിം, കെ.​കെ.​ സു​രേ​ഷ് എം.​കെ.​ പ്ര​വീ​ണ്‍, പ്രി​ൻ​സ് വ​ർ​ക്കി, എം.​കെ.​ സു​കു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കോ​ട്ട​പ്പ​ടി, ചെ​റു​വ​ട്ടൂ​ർ, നെ​ല്ലി​ക്കു​ഴി, കോ​ത​മം​ഗ​ലം, വാ​ര​പ്പെ​ട്ടി, പ​ല്ലാ​രി​മം​ഗ​ലം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ ഡീ​ൻ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. രാ​വി​ലെ പ്ലാ​മു​ടി​യി​ൽനി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം ചി​റ​പ്പ​ടി​യി​ൽ സ​മാ​പി​ച്ചു. ഉ​ച്ച ക​ഴി​ഞ്ഞ് നെ​ല്ലി​ക്കു​ഴി ക​വ​ല​യി​ൽനി​ന്നാ​രം​ഭി​ച്ച് ക​റു​ക​ട​ത്തും വൈ​കു​ന്നേ​രം മു​ള​വൂ​ർ ക​വ​ല​യി​ൽനി​ന്നാ​രം​ഭി​ച്ച് വെ​ള്ള​ര​മ​റ്റ​ത്തും സ​മാ​പി​ച്ചു.

ഇ​ന്ന് ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും. വാ​ഴ​ത്തോ​പ്പ്, ക​ഞ്ഞി​ക്കു​ഴി, വാ​ത്തി​ക്കു​ടി, കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണും. രാ​വി​ലെ ഗാ​ന്ധി​ന​ഗ​ർ കോ​ള​നി​യി​ൽ ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം വൈ​കു​ന്നേ​രം പാ​റ​ത്തോ​ട്ടി​ൽ സ​മാ​പി​ക്കും.

ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് നെ​ടു​ങ്ക​ണ്ടം അ​ർ​ബ​ൻ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​നി​താ സം​ഗ​മ​വും റോ​ഡ് ഷോ​യും ന​ട​ക്കും. വ​നി​താ​സം​ഗ​മം ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ തോ​മ​സ് രാ​ജ​ൻ, എം.എ​ൻ.​ ഗോ​പി, ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.